ആലപ്പുഴ
ഏഷ്യയിലെ ഏറ്റവും വലിയ അറിവുത്സവമായ ദേശാഭിമാനി അക്ഷരമുറ്റം ജില്ലാ മത്സര വിജയികൾക്കുള്ള സമ്മാന വിതരണം ഞായറാഴ്ച ആലപ്പുഴയിൽ നടക്കും. ആലപ്പുഴ ബീച്ച് ഫെസ്റ്റിവൽ വേദിയിൽ നടക്കുന്ന പരിപാടി വൈകിട്ട് 6.30ന് മന്ത്രി സജി ചെറിയാൻ ഉദ്‌ഘാടനംചെയ്യും. രാഷ്ട്രീയ സാംസ്കാരിക സാമൂഹിക മേഖലയിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും. തുടർന്ന് പ്രശസ്ത മ്യൂസിക്ക് ബാൻഡായ താമരശ്ശേരി ചുരം അവതരിപ്പിക്കുന്ന മെഗാ മ്യൂസിക്കൽ നൈറ്റും അരങ്ങേറും.
ഒന്നാം സ്ഥാനക്കാർക്ക് 10,000- രൂപയും സർട്ടിഫിക്കറ്റും മൊമന്റോയും, രണ്ടാം സ്ഥാനക്കാർക്ക് 5,000- രൂപയും, സർട്ടിഫിക്കറ്റും മൊമന്റോയുമാണ് സമ്മാനമായി നൽകുന്നത്. ഹൈം ഗൂഗിൾ ടി വിയും കല്യാൺ ജ്വല്ലേഴ്സുമാണ് മുഖ്യ പ്രായോജകർ ബഡ്ഡീസ്, ഇസിആർ ഗ്രൂപ്പ്, ശ്രീ രുദ്ര ആയുർവേദ ആശുപത്രി, വൈറ്റ് മാർട്ട്, വെൻകോബ്, ഓക്സിജൻ ഡിജിറ്റൽ ഷോപ്പി, കേരള ബാങ്ക്, സിയാൽ, സൂര്യ ഗോൾഡ് ലോൺ, ജോസ്‌കോ ജ്വല്ലേഴ്‌സ്, ബാങ്ക് ഓഫ് ബറോഡ, ഇമേജ് മൊബൈൽസ് ആൻഡ് കംപ്യൂട്ടേഴ്‌സ്, വള്ളുവനാട് ഈസ്‌റ്റ് മണി, ഗ്ലോബൽ അക്കാദമി എന്നീ സ്ഥാപനങ്ങളാണ് പ്രായോജകർ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..