27 December Friday
ആത്മഹത്യചെയ്‌ത യുവതി വായ്‌പ എടുത്തിട്ടില്ല

ബാങ്കിനെതിരായ വാർത്ത വാസ്‌തവവിരുദ്ധം

വെബ് ഡെസ്‌ക്‌Updated: Friday Dec 27, 2024
 
കഞ്ഞിക്കുഴി
യുവതിയുടെ ആത്മഹത്യയുമായി എസ് എൽ പുരം സർവീസ് സഹകരണ ബാങ്കിന്‌ ബന്ധമില്ലെന്ന്‌ ഭരണസമിതി. രാഷ്ട്രീയ വിരോധത്താൽ ബാങ്കിനെതിരെയും ഭരണസമിതിക്കെതിരെയും വ്യാജവാർത്തയുണ്ടാക്കാൻ ഗൂഢാലോചന നടത്തിയ പഞ്ചായത്തംഗം ഉൾപ്പെടെ കോൺഗ്രസ് പ്രവർത്തകർക്കെതിരെയും  പ്രചരിപ്പിച്ച മാധ്യമങ്ങൾക്കെതിരെയും  ഭരണസമിതി നിയമ നടപടി സ്വീകരിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.
  ആത്മഹത്യചെയ്‌ത യുവതിയുടെ ഭർത്താവിന്റെ പേരിലാണ്‌ വായ്‌പ. കുടിശ്ശിക നിവാരണം സംബന്ധിച്ച നിർദേശങ്ങൾ ബാങ്ക് അധികൃതർ‌ നൽകിയിരുന്നു. പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല.  മരിച്ച്‌ മൂന്നാംദിവസമാണ് ബാങ്കിന്റെ ഭീഷണി മൂലം ആത്മഹത്യയെന്ന്‌ വാർത്തകൾ വന്നത്‌. തലേദിവസം പ്രദേശത്തെ പഞ്ചായത്തംഗം അളപ്പൻതറ രവിയും കോൺഗ്രസ് നേതാക്കളും മരണവീട്ടിലെത്തി ബാങ്ക് ഭീഷണിയെ തുടർന്നാണ്‌ ആത്മഹത്യയെന്ന് മാധ്യമങ്ങളോട്‌ പറയാൻ ആവശ്യപ്പെട്ടു. ഇവർ തന്നെയാണ്‌ മാധ്യമങ്ങളെ സ്ഥലത്തെത്തിച്ചതും. ഇവർ പഠിപ്പിച്ചതാണ്‌ ചാനലുകളോട്‌ പറഞ്ഞതെന്ന്‌ മരിച്ച യുവതിയുടെ ഭർത്താവും ഭർതൃമാതാവും ബാങ്ക് പ്രസിഡന്റിനോട് പറഞ്ഞിരുന്നു. വീട്ടുകാരോടും അയൽ വീട്ടുകാരോടും കാര്യങ്ങൾ ചോദിച്ച്‌ സത്യാവസ്ഥ റിപ്പോർട്ട് ചെയ്യണമെന്ന് മലയാള മനോരമ വാർത്താസംഘത്തോട് ബാങ്ക് പ്രസിഡന്റും ഭരണസമിതി അംഗങ്ങളും ആവശ്യപ്പെട്ടിരുന്നു. എന്നാൽ അടുത്തദിവസം വ്യാജവാർത്ത വന്നു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top