ആലപ്പുഴ
പുരവഞ്ചിയിൽൽനിന്ന് കളഞ്ഞുകിട്ടിയ 12 പവന്റെ സ്വർണം ഉടമകൾക്ക് കൈമാറി പുരവഞ്ചി ഉടമ. ഫ്ലെമിൻ പുരവഞ്ചിയുടമ നിക്‌സൺ ജെയിസാണ് കളഞ്ഞു കിട്ടിയ സ്വർണമാല പൊലീസ് സാന്നിധ്യത്തിൽ തിരികെ നൽകിയത്.
ആലപ്പുഴയിൽ വിനോദസഞ്ചാരത്തിനെത്തിയ യുകെയിൽ സ്ഥിരതാമസമാക്കിയ ശ്രീലങ്കൻ സ്വദേശികളുടെ സ്വർണമാണ് നഷ്‌ടപ്പെട്ടത്. സെന്തൻ, ഭാര്യ പ്രിയങ്ക, സെന്തിലിന്റെ സുഹൃത്ത് എന്നിവരാണ് പുരവഞ്ചിയില്‍ യാത്ര നടത്തിയത്. ഇതിനിടെ പ്രിയങ്കയുടെ 12 പവനോളം വരുന്ന സ്വർണമാല നഷ്‌ടപ്പെടുകയായിരുന്നു. ഇതറിയാതെ ഇവർ തിരികെ പോയി. ജീവനക്കാർ പുരവഞ്ചി വൃത്തിയാക്കുന്നതിനിടെയാണ് സ്വർണമാല ലഭിച്ചത്. ബോട്ടുടമ നിക്സൺ ജെയിംസ് ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷൻ ഐഎസ്‌എച്ച്‌ഒ കെ ശ്രീജിത്തിനെ വിവരം അറിയിച്ചു. തുടർന്ന് യാത്ര ചെയ്യുന്നവരുടെ വിവരങ്ങൾ ശേഖരിച്ച് വിവരം അറിയിച്ചു. ബുധൻ രാവിലെ തെളിവുകൾ സഹിതം പ്രിയങ്ക സ്റ്റേഷനിലെത്തി. സൗത്ത് പൊലീസ് സ്റ്റേഷൻ ഐഎസ്‌എച്ച്‌ഒ കെ ശ്രീജിത്തിന്റെ സാന്നിധ്യത്തിൽ നിക്‌സൺ പ്രിയങ്കയ്ക്ക് മാല കൈമാറി. ഉടമയുടെ സത്യസന്ധതയ്ക്ക് സൗത്ത് പൊലീസ് ക്രിസ്‌മസ് സമ്മാനവും നൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..