27 December Friday

വ്യാജ നിയമന ഉത്തരവ്‌ നൽകി പണം തട്ടി: ബിജെപി നേതാവിന്റെ വീടിന്‌ മുന്നിൽസമരമിരുന്ന്‌ ഹരിദാസും കുടുംബവും

വെബ് ഡെസ്‌ക്‌Updated: Friday Dec 27, 2024

ബിജെപി സംസ്ഥാന നേതാവിന്റെ വീടിന്‌ മുന്നിൽ സത്യഗ്രഹമിരിക്കുന്ന ഹരിദാസും കുടുംബവും

ആലപ്പുഴ> വ്യാജ നിയമന ഉത്തരവ്‌ നൽകി പണംതട്ടിയ സംഭവത്തിൽ ക്രിസ്‌മസ്‌ ദിനത്തിൽ ബിജെപി സംസ്ഥാന നേതാവിന്റെ വീടിന്‌ മുന്നിൽ സത്യഗ്രഹമിരുന്ന്‌ ഓട്ടോഡ്രൈവറും കുടുംബവും. മാരാരിക്കുളം വടക്ക്‌ പഞ്ചായത്തിൽ 11 –-ാം വാർഡ്‌ ലക്ഷ്‌മിനിവാസിൽ വി എൻ ഹരിദാസും ഭാര്യ പ്രീന ഹരിദാസും ചെറുമകൾ യാമികയുമാണ്‌ സത്യഗ്രഹമിരുന്നത്‌. 2024ലെ തിരുവോണദിവസവും സത്യഗ്രഹം നടത്തിയിരുന്നു. മകൾ ശ്രീലക്ഷ്‌മിക്ക്‌ സൗത്ത്‌ ആര്യാട് ലൂഥറൻസ്‌ സ്‌കൂളിൽ ക്ലർക്കായി നിയമനം നൽകാമെന്ന്‌ വിശ്വസിപ്പിച്ച്‌ 2.15 ലക്ഷം തട്ടിയെന്നാണ്‌ ആരോപണം.
 
2021ലാ​ണ് മ​ക​ൾക്ക്​ ജോ​ലി വാഗ്‌ദാ​നം​ചെ​യ്ത് ബിജെപി നേതാവ്‌ എത്തിയതെന്നും ഇതിനായി അഞ്ചുലക്ഷം രൂപ ആവശ്യപ്പെട്ടെന്നുമാണ്‌ ഹരിദാസൻ പറയുന്നത്‌. എസ്ബിഐ മങ്കൊമ്പ് ശാഖയിൽ സ്വർണം പണയംവച്ച്‌ ആദ്യഗഡുവായി 2,15,000 രൂപ നേതാവ്‌ നിർദേശിച്ച അക്കൗണ്ടിലേക്ക്‌ നൽകി. നേതാവ്‌ നൽകിയ നിയമന ഉത്തരവുമായി ജോലിയിൽ പ്രവേശിക്കാൻ ചെന്നപ്പോഴാണ്‌ ഉത്തരവ്‌ വ്യാജമാണെന്ന്‌ ബോധ്യപ്പെട്ടത്‌.
 
പണം തിരികെ ആവശ്യപ്പെട്ടപ്പോൾ 2,15,000 രൂപയുടെ ചെക്ക് നൽകി. എന്നാൽ തിരുത്തിയ ചെക്കായതിനാൽ ബാങ്കിൽനിന്ന്‌ പണവും ലഭിച്ചില്ല. ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ലെന്നാണ്‌ ഇപ്പോൾ നേതാവിന്റെ മറുപടി. ഇത്തരത്തിൽ നിരവധി പേർ കബളിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന്‌ ഹരിദാസൻ പറയുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top