08 September Sunday
വെള്ളക്കെട്ട്‌

ചിതയൊരുക്കിയത്‌ പശുത്തൊഴുത്തിൽ

വെബ് ഡെസ്‌ക്‌Updated: Friday May 28, 2021

പ്രകാശന്റെ മൃതദേഹം പശുത്തൊഴുത്തിലെ ചിതയിൽ സംസ്‌കരിച്ചപ്പോൾ

 -ചേർത്തല

വീടും പരിസരവും വെള്ളക്കെട്ടിലായതോടെ ഗൃഹനാഥന്റെ മൃതദേഹം പശുത്തൊഴുത്തിൽ സംസ്‌കരിച്ചു. 
ചേർത്തല നഗരസഭ 15﹣-ാം വാർഡ് നെടിയാമ്പലച്ചിറ വീട്ടിൽ  പ്രകാശന്റെ(59) സംസ്‌കാരമാണ് പശുത്തൊഴുത്തിൽ നടത്തിയത്.
 ദിവസങ്ങ‌ളായുള്ള കനത്തമഴയിൽ പ്രദേശമാകെ വെള്ളക്കെട്ടിലായി. ഇതോടെയാണ്‌ പശുത്തൊഴുത്തിൽ ചിതയൊരുക്കിയത്‌. 
ചേർത്തല അങ്ങാടിയിലെ പച്ചക്കറിക്കടയിൽ ജീവനക്കാരനായിരുന്നു. 
ഭാര്യ: ഷീല. മക്കൾ: പ്രസിമോൾ, പ്രജിമോൻ. മരുമക്കൾ: രാജേഷ്, ആരതി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top