ആലപ്പുഴ
സംസ്ഥാന വനിതാ കമീഷന്‍ സംഘടിപ്പിക്കുന്ന തീരദേശ ക്യാമ്പിന് പുന്നപ്രയില്‍ തുടക്കം. തീരദേശമേഖലയിലെ വനിതകളുടെ ഉന്നമനത്തിനായി സര്‍ക്കാര്‍ നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങളുടെയും പദ്ധതികളുടെയും വിശദാംശങ്ങള്‍ ചര്‍ച്ചചെയ്യുക, ഈ മേഖലയിലെ സ്‌ത്രീകളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുകയും അവ ക്രോഡീകരിച്ച് റിപ്പോര്‍ട്ടായി സര്‍ക്കാരിന് നല്‍കുകയുമാണ് ക്യാമ്പിന്റെ ലക്ഷ്യം.
ചൊവ്വാഴ്‌ച പുന്നപ്ര തെക്ക് പഞ്ചായത്തിലെ തീരദേശമേഖലയില്‍ വനിതാ കമീഷനംഗം വി ആര്‍ മഹിളാമണിയുടെ നേതൃത്വത്തില്‍ ഗൃഹസന്ദര്‍ശനം നടത്തി. ഒറ്റപ്പെട്ട് കഴിയുന്ന സ്‌ത്രീകൾ, വനിതകളായ കിടപ്പുരോഗികൾ തുടങ്ങിയവരുടെ വീടുകളാണ് സന്ദർശിച്ചത്. തുടര്‍ന്ന് ഈ മേഖലയിലെ സ്‌ത്രീകളുടെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ ഏകോപനയോഗം സെന്റ് ജോണ്‍ മരിയ വിയാനി ചര്‍ച്ച് ഹാളില്‍ നടന്നു. യോഗം വി ആര്‍ മഹിളാമണി ഉദ്ഘാടനംചെയ്‌തു.
രണ്ടാം ദിവസമായ ബുധൻ രാവിലെ 10ന് ആരംഭിക്കുന്ന സെമിനാര്‍ കമീഷന്‍ അധ്യക്ഷ പി സതീദേവി ഉദ്ഘാടനംചെയ്യും. പുന്നപ്രതെക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ജി സൈറന്‍ അധ്യക്ഷനാകും. തുടര്‍ന്ന് നടക്കുന്ന ചര്‍ച്ചകളില്‍ മുഹമ്മ ഫിഷറീസ് ഓഫീസര്‍ ബിനോയ് ‘ഫിഷറീസ്‌വകുപ്പ് നടപ്പാക്കുന്ന വിവിധ പദ്ധതികള്‍’ വിഷയവും ആലപ്പുഴ ഒഎസ്‌സി ലീഗല്‍ കൗണ്‍സിലര്‍ അഡ്വ. ജീസ് ജോസഫ് ‘ഗാര്‍ഹിക പീഡന നിയമം 2005' വിഷയവും അവതരിപ്പിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..