സ്വന്തം ലേഖിക
ആലപ്പുഴ
മുല്ലയ്‌ക്കൽ ഗുരു ജ്വല്ലറിയിലുണ്ടായ മോഷണത്തെക്കുറിച്ചുള്ള അന്വേഷണത്തിന് പൊലീസ് ചേർത്തലവരെയുള്ള സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കുന്നു. പ്രതികൾ വസ്‌ത്രം മാറിയതും സഞ്ചരിച്ച ബൈക്ക് തിരിച്ചറിയാനാകാത്തതും അന്വേഷണത്തെ ബാധിച്ചിട്ടുണ്ട്. സ്ഥാപനത്തിൽ അടുത്തിടെ വന്നവരുടെ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.
ഞായർ രാവിലെയാണ് മുല്ലയ്‌ക്കൽ എം പി ഗുരു ദയാലിന്റെ ഉമസ്ഥതയിലുള്ള ഗുരു ജ്വല്ലറിയിലെ കവർച്ച പുറത്തറിയുന്നത്. ഏഴ് കിലോ വെള്ളി ആഭരണങ്ങളും, ഗോൾഡ് മെൽറ്റ് ചെയ്‌ത ആറുലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങളുമാണ് മോഷണം പോയത്. 13 ലക്ഷം രൂപയുടെ നഷ്‌ടം കണക്കാക്കുന്നു. കടയുടെ പുറകിലൂടെ കടന്ന മോഷ്‌ടാക്കൾ സീലിങ് പൊളിച്ചാണ് അകത്ത് പ്രവേശിച്ചത്. മുഖംമൂടിയും കൈയുറയും ധരിച്ചിരുന്നു. ഡിവൈഎസ്‌പി എം ആർ മധുബാബുവിന് കീഴിൽ നോർത്ത് ഇൻസ്‌പെക്‌ടർ എസ് സജീവ്‌കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..