22 December Sunday

മരം മോഷ്‌ടിച്ചത്‌ 
ചോദ്യം ചെയ്‌തതിന്‌ 
ആക്രമണം: പ്രതി പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 28, 2024
ചെങ്ങന്നൂർ 
സഹോദരിയുടെ പറമ്പിലെ മരം മോഷ്‌ടിച്ചത്‌ ചോദ്യംചെയ്‌തയാളെ ആക്രമിക്കുകയും വധഭീഷണി മുഴക്കുകയുംചെയ്‌ത കേസിൽ പ്രതി അറസ്‌റ്റിൽ. ചെങ്ങന്നൂർ മുളക്കുഴ അരീക്കര പോസ്‌റ്റ്‌ ഓഫീസിന്‌ സമീപം താമസിക്കുന്ന രഞ്‌ജിത്തിനെയാണ്‌ (മുന്ന – -42) ചെങ്ങന്നൂർ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. ഞായർ രാവിലെ പത്തോടെയാണ്‌ സംഭവം. സഹോദരിയുടെ പറമ്പിലെ മരങ്ങൾ അനുവാദമില്ലാതെ മുറിച്ചുമാറ്റുന്നത്‌ തടയാൻ എത്തിയ മുളക്കുഴ അരീക്കര പ്രശാന്തിയിൽ മനോജ് ജയപ്രകാശിനെയാണ് രഞ്‌ജിത്ത് ആക്രമിച്ചത്‌. 
പറമ്പിലെ രണ്ട് പെരുമരം രഞ്‌ജിത്ത് തലേന്ന്‌ മോഷ്‌ടിച്ച് കൊണ്ടുപോയെന്നും തുടർന്നും മരംമുറിക്കുന്നെന്നും സമീപത്തെ പറമ്പിലെ ടാപ്പിങ്‌ തൊഴിലാളിയായ സുനിൽ അറിയിച്ചതിനെ തുടർന്നാണ് മനോജും സുഹൃത്ത് വിനോദും  സ്ഥലത്തെത്തിയത്. പുരയിടത്തിലെ പുളിമരം വെട്ടുന്നത് തടയാൻ ശ്രമിച്ച ഇരുവരെയും രഞ്‌ജിത്ത് മെഷീൻവാൾ വീശി ആക്രമിക്കാൻ ശ്രമിച്ചെന്ന്‌ മനോജ്‌ നൽകിയ പരാതിയിൽ പറയുന്നു. 
ബോംബ്‌ എറിയുമെന്നും ഭീഷണിപ്പെടുത്തി. ആക്രമണത്തിൽനിന്ന്‌ ഒഴിഞ്ഞുമാറുന്നതിനിടെ വീണ് മനോജിനും വിനോദിനും പരിക്കേറ്റു. നഷ്‌ടപ്പെട്ട മരങ്ങൾക്കെല്ലാം കൂടി 30,000 രൂപയോളം വരുമെന്ന് മനോജ് പറഞ്ഞു. പ്രതിയെ റിമാൻഡ് ചെയ്‌തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top