22 December Sunday

വീട്ടിൽ അതിക്രമിച്ചുകയറി പെൺകുട്ടിയെ 
കടന്നുപിടിക്കാൻ ശ്രമിച്ചയാൾ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Monday Oct 28, 2024

സജീവ്‌

ചാരുംമൂട്‌
പകൽ വീട്ടിൽ അതിക്രമിച്ചുകയറി പെൺകുട്ടിയെ കടന്നുപിടിക്കാൻ ശ്രമിച്ച യുവാവ്‌ അറസ്‌റ്റിലായി. ആദിക്കാട്ടുകുളങ്ങര സജീവ്‌ഭവനത്തിൽ സജീവിനെയാണ്‌ (36) നൂറനാട്‌ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌.  ഇയാൾ സഞ്ചരിച്ച മോട്ടോർ സൈക്കിളും കസ്‌റ്റഡിയിലെടുത്തു.
24ന് രാവിലെ നൂറനാട് പാലമേൽ ഭാഗത്താണ്‌ സംഭവം. മോഷണം, സ്‌ത്രീകളെ ആക്രമിക്കൽ, വീടുകയറി അക്രമം തുടങ്ങി പതിനഞ്ചോളം കേസുകളിൽ പ്രതിയാണ്‌ സജീവെന്ന്‌ പൊലീസ്‌ പറഞ്ഞു. കാപ്പാ നിയമം  ലംഘിച്ചതിന്റെ പേരിൽ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. കാപ്പാ പ്രകാരമുള്ള വിലക്കിന്റെ കാലാവധി അവസാനിച്ചതോടെ വീട്ടിലെത്തിയ ഇയാൾ സമീപവാസികളായ സ്‌ത്രീകളെ നിരന്തരമായി ശല്യം ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്‌ ചെയ്‌തു. നൂറനാട്‌ എസ്‌എച്ച്‌ഒ എസ്‌ ശ്രീകുമാർ, എസ്ഐമാരായ കെ ബാബുക്കുട്ടൻ, ബി രാജേന്ദ്രൻ, സീനിയർ സിവിൽ പൊലീസ്‌ ഓഫീസർമാരായ എ ശരത്‌, പി അനി, കെ ഷിബു, പി മനുകുമാർ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്‌റ്റ്‌ ചെയ്‌തത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top