ആലപ്പുഴ
കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷൻ സാംസ്‌കാരികവേദി വെനീസിയം ഏരിയ സർഗോത്സവങ്ങൾ സംഘടിപ്പിച്ചു. വിവിധ ഏരിയകളിൽ ജീവനക്കാരും കുടുംബാംഗങ്ങളും വിരമിച്ച ജീവനക്കാരും കലാപരിപാടികൾ അവതരിപ്പിച്ചു. ഹരിപ്പാട് ഏരിയ സർഗോത്സവം യു പ്രതിഭ എംഎൽഎ ഉദ്ഘാടനംചെയ്‌തു. സംഘാടകസമിതി ചെയർമാൻ പി എസ് ശിവപ്രസാദ് അധ്യക്ഷനായി. മാവേലിക്കര എസ്‌ഐ നിസാറുദ്ദീൻ ലഹരിവിരുദ്ധ ക്ലാസെടുത്തു. സംസ്ഥാന വൈസ്‌പ്രസിഡന്റ് സിജി സോമരാജൻ സമ്മാനം വിതരണംചെയ്‌തു. സംസ്ഥാന സെക്രട്ടറി എം എൻ ശരത്ചന്ദ്രലാൽ, എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറിയറ്റംഗം ഐ അനീസ്, ലക്ഷ്‌മി ചന്ദ്രൻ, സോമരാജൻ, മുരളീധരക്കുറുപ്പ്, കെ എച്ച് സലിം, പി ബാബു, വിശ്വജിത്ത് എന്നിവർ സംസാരിച്ചു.
ചേർത്തല എൻഎസ്എസ് യൂണിയൻ ഹാളിൽ നഗരസഭാധ്യക്ഷ ഷേർളി ഭാർഗവൻ ഉദ്ഘാടനംചെയ്‌തു. സംഘാടകസമിതി ചെയർമാൻ എ ആർ സുന്ദർലാൽ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം ആർ രാജീവ് സമ്മാനം വിതരണംചെയ്‌തു. റിട്ട. എക്‌സൈസ് ഓഫീസർ സി ദാമോദരൻ ലഹരിവിരുദ്ധ ക്ലാസെടുത്തു. ജില്ലാ ട്രഷറർ റെനി സെബാസ്‌റ്റ്യൻ, ജോയിന്റ് സെക്രട്ടറി ദേവരാജ് പി കർത്ത, സെക്രട്ടറിയറ്റംഗം കെ എം ഷിബു, സി വി സുനിൽ, എസ് ജോഷി, വി വിജു, ജി വി റെജി, പി പി ഉദയസിംഹൻ എന്നിവർ സംസാരിച്ചു.
ആലപ്പുഴ ടൗണിൽ സിനിമ–- സീരിയൽ താരം മധു പുന്നപ്ര ഉദ്ഘാടനംചെയ്‌തു. വെനീസിയം ടൗൺ ഏരിയ ചെയർമാൻ കെ എൻ മുരളീധരൻ അധ്യക്ഷനായി. അസി. എക്‌സൈസ് ഇൻസ്‌പെക്‌ടർ മനോജ് കൃഷ്‌ണേശ്വരി, എം മഞ്‌ജു, മൈക്കിൾ സെബാസ്‌റ്റ്യൻ എന്നിവർ ക്ലാസെടുത്തു. ജില്ലാ സെക്രട്ടറി രമേശ് ഗോപിനാഥ് സമ്മാനം വിതരണംചെയ്‌തു. വെനീസിയം ജില്ലാ ചെയർമാൻ വി ജി രഘുനാഥൻ, സി കെ ഷിബു, കെ ആർ ബിനു, അഫ്‌സൽ യൂസഫ്, ബി സിനി എന്നിവർ സംസാരിച്ചു.
ആലപ്പുഴ സിവിൽസ്‌റ്റേഷൻ സർഗോത്സവം നവംബർ മൂന്നിന് ആലപ്പുഴ കെജിഒഎ ഹാളിൽ നടക്കും. കുട്ടനാട് ഏരിയ സർഗോത്സവം നവംബർ ഒന്നിന് മങ്കൊമ്പ് ബ്രൂക്ക്ഷോർ ഹാളിൽ ചമ്പക്കുളം പഞ്ചായത്ത് പ്രസിഡന്റ് ടി ജി ജലജകുമാരി ഉദ്ഘാടനംചെയ്യും. ചെങ്ങന്നൂർ ഏരിയ സർഗോത്സവം 30ന് പുലിയൂർ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ പുലിയൂർ പഞ്ചായത്ത് പ്രസിഡന്റ് എൻ പി ശ്രീകുമാർ ഉദ്ഘാടനംചെയ്യും. അമ്പലപ്പുഴ ഏരിയ സർഗോത്സവം 31ന് നടക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..