22 December Sunday

ജനറൽ ആശുപത്രി 
ഒപി കെട്ടിടം മുഖ്യമന്ത്രി നാടിന്‌ സമർപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Oct 28, 2024
ആലപ്പുഴ
ആലപ്പുഴ ജനറൽ ആശുപത്രിയിൽ 117 കോടി രൂപ ചെലവഴിച്ച് നിർമാണം പൂർത്തിയാക്കിയ ഒപി ബഹുനില മന്ദിരവും ഉപകരണ സംവിധാനങ്ങളും മുഖ്യമന്ത്രി പിണറായി വിജയൻ നാടിന്‌ സമർപ്പിച്ചു. ആരോഗ്യമന്ത്രി വീണാ ജോർജ് ഓൺലൈനില്‍ അധ്യക്ഷയായി. എംആർഐ സ്‌കാനിങ്‌ സെന്റർ മന്ത്രി സജി ചെറിയാൻ ഉദ്ഘാടനംചെയ്‌തു. സിടി സ്‌കാനിങ് സെന്റർ മന്ത്രി പി പ്രസാദ് ഉദ്ഘാടനംചെയ്‌തു. എച്ച് സലാം എംഎൽഎ സ്വാഗതം പറഞ്ഞു. 
വയനാട്‌ ദുരിതാശ്വാസനിധിയിലേക്ക്‌ ആലപ്പുഴ നഗരസഭ നൽകുന്ന 25 ലക്ഷം രൂപയുടെ ചെക്ക്‌ ചെയർപേഴ്സൺ  കെ കെ ജയമ്മയിൽനിന്ന്‌ മുഖ്യമന്ത്രി ഏറ്റുവാങ്ങി. മുൻ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആർ നാസർ, പി പി ചിത്തരഞ്‌ജൻ എംഎൽഎ, കലക്‌ടർ അലക്‌സ്‌ വർഗീസ്, ആരോഗ്യ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ ഖോബ്രഗഡേ, ഹെൽത്ത് സർവീസസ് ഡയറക്‌ടർ ഡോ. കെ ജെ റീന, നഗരസഭാ സ്ഥിരംസമിതി അധ്യക്ഷരായ, നസീർ പുന്നയ്‌ക്കൽ, എം ജി സതീദേവി, എം ആർ പ്രേം, ആർ വിനീത, വാർഡ് കൗൺസിലർ പി എസ് ഫൈസൽ, ഡിഎംഒ ഡോ. ജമുനാ വർഗീസ്, എൻഎച്ച്എം ഡിപിഎം ഡോ. കോശി പണിക്കർ, നഗരസഭാ സെക്രട്ടറി മുംതാസ്, രാഷ്‌ട്രീയകക്ഷി പ്രതിനിധികളായ വി സി ഫ്രാൻസിസ്, എ എം നസീർ, സാദിഖ് എം മാക്കിയിൽ, ജെയ്സപ്പൻ മത്തായി, വി ബിന്ദുമോൾ, അഗസ്‌റ്റിൻ കരിമ്പുംകാല, പ്രദീപ്കുമാർ, സി അൻഷാദ്, സാദത്ത് ഹമീദ്, സലിം മുല്ലാത്ത്, എ നൗഷാദ്, ജേക്കബ് എബ്രഹാം, പി രതീഷ്, ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. സന്ധ്യ, ആർഎംഒ ഡോ. ആശ എന്നിവർ പങ്കെടുത്തു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top