ചാരുംമൂട്
താമരക്കുളം വി വി ഹയർസെക്കൻഡറി സ്‌കൂളിന്റെ എൻഎസ്‌എസ് സപ്തദിന ക്യാമ്പ് ‘ദ്യുതി 24’ സമാപിച്ചു. ഡോ. മൻമോഹൻ സിങ്ങിന് ആദരമർപ്പിച്ച് അനശ്വര എസ് ബിനുവും എം ടി വാസുദേവൻനായരെ അനുസ്‌മരിച്ച് സിയ സൂസൻ ശ്യാമും അനുശോചന പ്രമേയം അവതരിപ്പിച്ചു.
സമാപന സമ്മേളനം ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് രജനി ഉദ്ഘാടനംചെയ്‌തു. പിടിഎ പ്രസിഡന്റ് രതീഷ്‌കുമാർ കൈലാസം അധ്യക്ഷനായി. പ്രിൻസിപ്പൽ ആർ രതീഷ്‌കുമാർ, സ്റ്റാഫ് സെക്രട്ടറി പി എസ് ഗിരീഷ്‌കുമാർ, അധ്യാപകരായ എസ് വിദ്യ, ശ്രീലേഖ, എൻഎസ്എസ് ലീഡർ അഗ്നിവേഷ് കെ പ്രിയേഷ് എന്നിവർ സംസാരിച്ചു.
അടൂർ ഐഎച്ച്ആർഡി കോളേജ് ഓഫ് അപ്ലൈഡ് സയൻസ് എൻഎസ്എസ് സപ്തദിന ക്യാമ്പ് ‘പ്രഗതി’ നൂറനാട്- പടനിലം ഹയർസെക്കൻഡറി സ്‌കൂളിൽ സമാപിച്ചു. സമാപന സമ്മേളനം സാമൂഹിക പ്രവർത്തകയും നാരിശക്തി പുരസ്‌കാര ജേതാവുമായ ഡോ. എം എസ് സുനിൽ ഉദ്ഘാടനംചെയ്‌തു. കോളേജ് പ്രിൻസിപ്പൽ ഡോ. കെ സന്തോഷ് ബാബു അധ്യക്ഷനായി. പ്രോഗ്രാം ഓഫീസർ രെഞ്ചു കൃഷ്‌ണൻ, പടനിലം ഹയർസെക്കൻഡറി സ്‌കൂൾ മാനേജർ പി അശോകൻനായർ, വളന്റിയർ ലീഡർ എം മേഘ, എം എസ് ഗീതു എന്നിവർ സംസാരിച്ചു. അഭിനയകളരി, നാട്യം നടനം, സർഗസംവാദം, സാംസ്‌കാരിക സമ്മേളനം, നാടൻപാട്ട് എന്നിവ സംഘടിപ്പിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..