ആലപ്പുഴ
ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ 55–-ാം സംസ്ഥാന സമ്മേളനം മുൻ ഐഎഎസ് ഓഫീസർ എം പി ജോസഫ് ഉദ്‌ഘാടനംചെയ്‌തു. സംസ്ഥാന പ്രസിഡന്റ് ഡോ. ടെറി തോമസ് ഇടത്തോട്ടി അധ്യക്ഷനായി. പി പി ചിത്തരഞ്ജൻ എംഎൽഎ സംസാരിച്ചു.
ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ ദേശീയ പ്രസിഡന്റ് ഡോ. രവീന്ദ്രനാഥ്, സംസ്ഥാന ഡെന്റൽ കൗൺസിൽ പ്രസിഡന്റ് ഡോ. സന്തോഷ് തോമസ് എന്നിവർ മുഖ്യാതിഥികളായി. സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. ദീബു ജേക്കബ് മാത്യു, കോൺഫ്രൻസ് സെക്രട്ടറി ഡോ. സാമുവൽ കെ നൈനാൻ, ഓർഗനൈസിങ് ചെയർമാൻ ഡോ. കെ എസ് രവീന്ദ്രൻ നായർ, ഓർഗനൈസിങ് സെക്രട്ടറി ഡോ. ടിജോ അലക്സ് എന്നിവർ പങ്കെടുത്തു.
ശനി രാവിലെ ഡോ. ജേക്കബ് സഖറിയ അനുസ്‌മരണവും അവാർഡ് സമർപ്പണവും നടക്കും. ഞായർ രാവിലെ ജനറൽ ബോഡി യോഗം ചേർന്ന് ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ചുമതലയേൽക്കലും നടക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി 5,000 ദന്തഡോക്‌ടർമാർ പങ്കെടുക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..