ഹരിപ്പാട്
സിപിഐ എം ജില്ലാ സമ്മേളനം 2025 ജനുവരി 10 മുതൽ 12 വരെ വിവിധ പരിപാടികളോടെ ഹരിപ്പാട് ചേരുമെന്ന് സ്വാഗതസംഘം ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 10ന് രാവിലെ 10ന് കോടിയേരി ബാലകൃഷ്ണൻ നഗറിൽ (ശബരീസ് കൺവൻഷൻ സെന്ററിൽ) പ്രതിനിധി സമ്മേളനവും 12ന് വൈകിട്ട് സീതാറാം യെച്ചൂരി നഗറിൽ (മാധവ ജങ്ഷനിലെ മണ്ണാറശ്ശാല ഗ്രൗണ്ട്) പൊതുസമ്മേളനവും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യും. സമ്മേളന അനുബന്ധ പരിപാടികൾക്ക് ശനിയാഴ്‌ച തുടക്കമാകും.
സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, കേന്ദ്ര കമ്മിറ്റിയംഗങ്ങളായ ഇ പി ജയരാജൻ, ഡോ. ടി എം തോമസ് ഐസക്, എ കെ ബാലൻ, കെ കെ ശൈലജ, കെ രാധാകൃഷ്ണൻ, പി രാജീവ്, സി എസ് സുജാത, സംസ്ഥാന സെക്രട്ടറിയറ്റംഗങ്ങളായ കെ കെ ജയചന്ദ്രൻ, ആനാവൂർ നാഗപ്പൻ, സജി ചെറിയാൻ, എം സ്വരാജ്, പി കെ ബിജു, പുത്തലത്ത് ദിനേശൻ എന്നിവർ പങ്കെടുക്കും. പ്രതിനിധി സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി ആർ നാസർ റിപ്പോർട്ട് അവതരിപ്പിക്കും. 12ന് വൈകിട്ട് ഹരിപ്പാട് നിയോജക മണ്ഡലം കേന്ദ്രീകരിച്ച് ബഹുജന റാലിയും ചുവപ്പ് സേനാ പരേഡും നടക്കും.
ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ശനിയാഴ്ച മുതൽ വർണാഭങ്ങളായ പരിപാടികളും സെമിനാറുകളും ചർച്ചകളും കല, -കായിക, രചനാ മൽസരങ്ങളും കലാപരിപാടികളും നടക്കും. സ്വാഗതസംഘം ചെയർമാൻ ടി കെ ദേവകുമാർ, ജനറൽ കൺവീനർ എം സത്യപാലൻ, ട്രഷറർ സി ശ്രീകുമാർ ഉണ്ണിത്താൻ, കൺവീനർ സി പ്രസാദ്, ഭാരവാഹികളായ എസ് സുരേഷ്, എം എം അനസലി, എസ് സുരേഷ് കുമാർ, അഡ്വ. അരുൺ ചന്ദ്രൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..