23 December Monday

സ്‌കൂളുകൾക്ക്‌ വാട്ടർ പ്യൂരിഫയർ 
വിതരണംചെയ്‌തു

വെബ് ഡെസ്‌ക്‌Updated: Monday Jul 29, 2024

കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സ്കൂളുകൾക്ക് നല്‍കുന്ന വാട്ടർ പ്യൂരിഫയറുകളുടെ വിതരണം കടക്കരപ്പള്ളി കണ്ടമംഗലം സ്കൂളിൽ മന്ത്രി പി പ്രസാദ് ഉദ്ഘാടനംചെയ്യുന്നു

കഞ്ഞിക്കുഴി 
ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സ്‌കൂളുകൾക്ക് വാട്ടർ പ്യൂരിഫയർ വിതരണംചെയ്‌തു. ബ്ലോക്കുതല ഉദ്ഘാടനം കടക്കരപ്പള്ളി കണ്ടമംഗലം സ്‌കൂളിൽ കൃഷിമന്ത്രി പി പ്രസാദ് നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി ജി മോഹനൻ അധ്യക്ഷനായി. 18 ലക്ഷം രൂപ ചെലവിൽ 20 സ്‌കൂളിന്‌ 30 പ്യൂരിഫയറാണ്‌ വിതരണംചെയ്‌തത്‌. പഞ്ചായത്ത് പ്രസിഡന്റുമാരായ ജെയിംസ് ചിങ്കുതറ, സുദർശന ഭായി, ബ്ലോക്ക് പഞ്ചായത്ത്‌ സ്ഥിരംസമിതി അധ്യക്ഷരായ അനിത തിലകൻ, സുധ സുരേഷ്, പഞ്ചായത്ത് വൈസ്‌പ്രസിഡന്റ് സതി അനിൽകുമാർ, വി കെ മുകുന്ദൻ, യു സജീവ്, റാണി ജോർജ്, രജനി ദാസപ്പൻ, മിനി ബിജു, പി എസ് ശ്രീലത, പി ഐ ഹാരിസ്, കെ ഡി ഉദയപ്പൻ, പി ഡി ഗഗാറിൻ, കെ എസ് സുധീഷ്, അഭിലാഷ് മാപ്പറമ്പിൽ, അനിൽകുമാർ അഞ്ചുതറ, കെ പി ആഘോഷകുമാർ, സി വി സുനിൽ, എസ്‌ ഷിജി എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top