22 December Sunday

തോപ്പിൽ ഭാസി ജന്മശതാബ്‌ദി ആചരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Jul 29, 2024

പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച തോപ്പിൽ ഭാസി ജന്മശതാബ്‌ദിയാചരണവും കെപിഎസി രൂപീകരണത്തിന്റെ 
75–-ാം വാർഷികാഘോഷവും ജില്ലാ പ്രസിഡന്റ് ഡോ. ബിച്ചു എക്‌സ്‌ മലയിൽ 
ഉദ്ഘാടനംചെയ്യുന്നു

കായംകുളം
പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച തോപ്പിൽ ഭാസി ജന്മശതാബ്‌ദി വാർഷികാചരണവും കെപിഎസി രൂപീകരണത്തിന്റെ 75–-ാമത്‌ വാർഷികാഘോഷവും ജില്ലാ പ്രസിഡന്റ് ഡോ. ബിച്ചു എക്‌സ്‌ മലയിൽ ഉദ്ഘാടനംചെയ്‌തു. സംഘാടകസമിതി ചെയർമാൻ ഷെയ്ഖ്‌ പി ഹാരീസ് അധ്യക്ഷനായി. ഡോ. വള്ളിക്കാവ് മോഹൻദാസ് തോപ്പിൽ ഭാസി അനുസ്‌മരണപ്രഭാഷണം നടത്തി. കെപിഎസി ആദരവ് പ്രഭാഷണം ചെറുകഥാകൃത്ത് ഫ്രാൻസിസ് നെരോണ നടത്തി. കെപിഎസിക്കുള്ള പുരസ്‌കാരം സംഘാടകസമിതി രക്ഷാധികാരി പി അരവിന്ദാക്ഷൻ നൽകി. ജില്ലാ സെക്രട്ടറി വിശ്വൻ പടനിലം, കുമാരനാശാൻ സ്‌മാരക സമിതി ചെയർമാൻ രാമപുരം ചന്ദ്രബാബു, സംഘാടകസമിതി സെക്രട്ടറി എൻ ഹരിപ്രസാദ്, ഡോ. സുഷമ അജയൻ, കെ ഹരികുമാർ, പത്തിയൂർ ശ്രീകുമാർ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top