25 November Monday

നാടെങ്ങും മഹാത്മാ അയ്യൻകാളി ജയന്തി ആഘോഷിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Aug 29, 2024
ആലപ്പുഴ
പികെഎസ് ജില്ലാ കമ്മിറ്റി ആലപ്പുഴയിൽ സംഘടിപ്പിച്ച അയ്യൻകാളി ജയന്തി ആഘോഷം ജില്ലാ പ്രസിഡന്റ് ഡി ലക്ഷ്‌മണൻ ഉദ്ഘാടനംചെയ്‌തു. സംസ്ഥാന കമ്മിറ്റി അംഗം എം ഡി മോഹനൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ആർ രാജേഷ് സ്വാഗതം പറഞ്ഞു. എം മനോജ്, ആർ മനോജ്, ബീന രമേശ്, അപ്പുക്കുട്ടൻ എന്നിവർ സംസാരിച്ചു.
മഹാത്മാ അയ്യൻകാളിയുടെ 161–--ാം ജന്മദിനം സാധുജന പരിപാലന സംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ കരയോഗങ്ങളിൽ ആഘോഷിച്ചു.
പതാക ഉയർത്തൽ, പുഷ്‌പാർച്ചന പ്രാർഥന, അവാർഡ്‌ വിതരണം, മധുരം വിളമ്പ് എന്നിവ നടത്തി. ചെന്നിത്തല 120–--ാം നമ്പർ കരയോഗത്തിൽ ജയന്തി ആഘോഷം പഞ്ചായത്ത് പ്രസിഡ​ന്റ് വിജയമ്മ ഫിലേന്ദ്രൻ ഉദ്ഘാടനംചെയ്‌തു. കരയോഗം പ്രസിഡ​ന്റ് ഡി ഫിലേന്ദ്രൻ അധ്യക്ഷനായി. 
ജില്ലാ സെക്രട്ടറി കെ സുരേഷ്‌കുമാർ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്തംഗം ഉമ താരാനാഥ്, ജില്ലാ കമ്മിറ്റി അംഗം ഗൗരിക്കുട്ടി, ചെല്ലപ്പൻ തോട്ടുപുറത്ത്, ചെല്ലപ്പൻ പുളിനിൽക്കുംതറ, രാധ, ഉഷ, അംബിക, വിജയമ്മ, ആനന്ദവല്ലി എന്നിവർ സംസാരിച്ചു. പ്ലസ്ടു പരീക്ഷാ വിജയി എസ് അഭിജിത്തിനെ മൊമെന്റോ നൽകി അനുമോദിച്ചു. 
  തെക്കനാര്യാട് പുതുവൽ കരയോഗത്തിൽ ജയന്തി ആഘോഷം ജില്ലാ പ്രസിഡ​ന്റ് സുരേഷ് സഹദേവനും വടക്കനാര്യാടിൽ താലൂക്ക് കമ്മിറ്റി അം​ഗം സുധാകരനും എരമല്ലൂരിൽ താലൂക്ക് കമ്മിറ്റി അം​ഗം വിജയനും മായിത്തറയിൽ സംസ്ഥാന ജോയി​ന്റ് സെക്രട്ടറി പ്രവീണും കാവുങ്കലിൽ ജില്ലാ കമ്മിറ്റി അം​ഗം വി ആർ അശോകനും ചക്കരക്കുളത്ത് ജില്ലാ കമ്മിറ്റി അം​ഗം ശശികലയും മാവേലിക്കര പടിഞ്ഞാറെ നട സംസ്ഥാന പ്രസിഡ​ന്റ് കെ ഉണ്ണികൃഷ്‌ണനും മണക്കാട്ട് സംസ്ഥാന സെക്രട്ടറിയറ്റംഗം കെ ശ്രീധരനും കുട്ടനാട്ടിൽ സംസ്ഥാന കമ്മിറ്റി അംഗം സനലും പുതിയകാവിൽ ജില്ലാ ജോയി​ന്റ് സെക്രട്ടറി ശ്രീജിത്തും ഉമ്പർനാട്ടിൽ ജില്ലാ കമ്മിറ്റി അം​ഗം ബ്രഹ്മനും മാവേലിക്കരയിൽ താലൂക്ക് കമ്മിറ്റി അം​ഗം മോഹനനും വളമംഗലത്ത് ജില്ലാ സെക്രട്ടറിയറ്റം​ഗം ദീപുവും കാക്കതുരുത്തിൽ ജില്ലാ സെക്രട്ടറിയറ്റം​ഗം ബാബുവും ചെങ്ങന്നൂരിൽ എം സി രവീന്ദ്രനും, കോളേജ് ജങ്ഷനിൽ മണിയും പള്ളിപ്പാട്ടിൽ ഗിരീഷും മഹാത്മാ അയ്യൻകാളി ജയന്തി ആഘോഷങ്ങൾ ഉദ്ഘാടനംചെയ്‌തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top