18 December Wednesday

ഐക്യദാർഢ്യ പ്രകടനം

വെബ് ഡെസ്‌ക്‌Updated: Thursday Aug 29, 2024

സിനിമ മേഖലയിലെ പ്രശ്‌നങ്ങളെ കുറിച്ച്‌ പഠിക്കാൻ ഹേമ കമ്മിറ്റിയെ നിയോഗിച്ച സർക്കാരിനും അതിജീവിതമാർക്കും വുമൻ ഇൻ സിനിമ കളക്‌റ്റീവിനും ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രകടനവും യോഗവും സംസ്ഥാന സെക്രട്ടറി അഡ്വ. സി എസ്‌ സുജാത ഉദ്ഘാടനം ചെയുന്നു

ആലപ്പുഴ 

സിനിമ മേഖലയിലെ പ്രശ്‌നങ്ങളെക്കുറിച്ച്‌ പഠിക്കാൻ ഹേമ കമ്മിറ്റിയെ നിയോഗിച്ച സർക്കാരിനും അതിജീവിതമാർക്കും വുമൻ ഇൻ സിനിമ കളക്‌റ്റീവിനും ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ ജില്ലാ കമ്മിറ്റി പ്രകടനം നടത്തി. 
സംസ്ഥാന സെക്രട്ടറി അഡ്വ. സി എസ്‌ സുജാത, ജില്ലാ പ്രസിഡന്റ്‌ ലീല അഭിലാഷ്‌, സെക്രട്ടറി അഡ്വ. പ്രഭാ മധു, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ ജി രാജേശ്വരി, സംസ്ഥാന എക്‌സിക്യൂട്ടീവ്‌ കമ്മിറ്റിയംഗം ആർ പുഷ്‌പലത മധു, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം ജി രാജമ്മ, അസോസിയേഷൻ ജില്ലാ ട്രഷറർ സുശീല മണി, നഗരസഭാധ്യക്ഷ കെ കെ ജയമ്മ, സംസ്ഥാന കമ്മിറ്റിയംഗം പി എ ജുമൈലത്ത്‌, മായദേവി, നിർമല ശെൽവരാജ്‌, ടി സുകുമാരി തുടങ്ങിയവർ പങ്കെടുത്തു. തിരുവമ്പാടിയിൽനിന്ന്‌ ആരംഭിച്ച പ്രകടനം ടിഡി സ്‌കൂളിന്‌ സമീപം സമാപിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top