23 December Monday

സിബിഎൽ ഈ വർഷംതന്നെ: 
മന്ത്രി റിയാസ്‌

വെബ് ഡെസ്‌ക്‌Updated: Sunday Sep 29, 2024
ആലപ്പുഴ
ചാമ്പ്യൻസ് ബോട്ട് ലീഗ് ഈ വർഷം തന്നെ നടത്തുമെന്ന് മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ പറഞ്ഞു. നെഹ്റുട്രോഫി വള്ളംകളി നടത്തിപ്പിന് വിനോദസഞ്ചാര വകുപ്പ് ഒരു കോടി രൂപ ഗ്രാൻഡ് അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു. 70–ാം നെഹ്‌റുട്രോഫി ജലമേള പുന്നമടക്കായലിൽ ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി.
  ചാമ്പ്യൻസ് ബോട്ട് ലീഗ് നടത്തണമെന്ന ടൂറിസം വകുപ്പിന്റെ ശുപാർശ സർക്കാരിന്‌ നൽകി. ഇതിനായി സിബിഎൽ ഡയയറക്ടർ ബോർഡ്‌ യോഗം അടുത്തദിവസം ചേരും. ജില്ലയിലെ മന്ത്രിമാരും എംഎൽഎമാരുമായടക്കം ഇക്കാര്യം ചർച്ചചെയ്‌തു.  വൈകാതെ തീരുമാനമുണ്ടാകും. 
  വള്ളംകളിയുടെ വിനോദസഞ്ചാര സാധ്യത പരമാവധി ഉപയോഗപ്പെടുത്താനാണ് ടൂറിസം വകുപ്പ് ശ്രമിക്കുന്നത്. വള്ളംകളി സംസ്ഥാനത്തെ ഏറ്റവും പ്രധാന വിനോദസഞ്ചാര പരിപാടിയാണ്. കേരളം ലോകത്തിന് സമ്മാനിച്ച ജലോത്സവമാണ്‌ നെഹ്റു ട്രോഫി. ആലപ്പുഴക്കാരുടെ രക്തത്തിൽ അലിഞ്ഞുചേർന്നതാണത്‌. ചൂരൽമല ദുരന്ത പശ്‌ചാത്തലത്തിലാണ്‌ ഇത്തവണ മത്സരം നീണ്ടുപോയതെന്നും അദ്ദേഹം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top