19 December Thursday

രക്തസാക്ഷി കെ കെ സുരേഷ്‌കുമാറിനെ അനുസ്‌മരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Sep 29, 2024

കെ കെ സുരേഷ്‌കുമാര്‍ അനുസ്മരണ യോഗം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം കെ പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

ചാരുംമൂട്
യുഡിഎഫ് സർക്കാരിന്റെ അന്യായ വൈദ്യുതി ചാർജ് വർധനക്കെതിരെ ഡിവൈഎഫ്ഐ സംഘടിപ്പിച്ച മാർച്ചിന് നേരേ പൊലീസ് നടത്തിയ നരനായാട്ടിൽ ഗുരുതരപരിക്കേറ്റ്‌ രക്തസാക്ഷിയായ ഏരിയ കമ്മിറ്റിയംഗം കെ കെ സുരേഷ്‌കുമാറിനെ അനുസ്‌മരിച്ചു. ചുനക്കര ചന്തയിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം കെ പ്രസാദ് ഉദ്ഘാടനംചെയ്തു. ജി രാജമ്മ അധ്യക്ഷയായി. ഏരിയ സെക്രട്ടറി ബി ബിനു, ആർ ബിനു, പി മധു, സുരേഷ് പുലരി, ആർ റിനീഷ്, പി കെ വാസു എന്നിവർ സംസാരിച്ചു. കിടങ്ങിൽ ജങ്ഷനിൽനിന്ന്‌ അനുസ്‌മരണ റാലി നടന്നു. രാവിലെ രക്തസാക്ഷി മണ്ഡപത്തിൽ നടന്ന പുഷ്‌പാർച്ചനയിൽ കെ രാഘവൻ, ജി രാജമ്മ, ബി ബിനു, കെ ആർ അനിൽകുമാർ എന്നിവർ പങ്കെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top