23 December Monday

സന്തോഷത്തിന്റെ ഇടങ്ങൾ 
സൃഷ്‌ടിക്കണം: മന്ത്രി പി പ്രസാദ്‌

വെബ് ഡെസ്‌ക്‌Updated: Sunday Sep 29, 2024
ആലപ്പുഴ
ആലപ്പുഴയുടെ ആവേശവും വികാരവുമാണ് നെഹ്റുട്രോഫി ജലോത്സവമെന്ന് ഉദ്‌ഘാടന ചടങ്ങിൽ അധ്യക്ഷനായ മന്ത്രി പി പ്രസാദ് പറഞ്ഞു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ്‌ മത്സരം മാറ്റിവച്ചത്‌. മറ്റൊന്നും ആലോചിക്കാനുള്ള സമയമായിരുന്നില്ല അത്‌. മാറ്റിവച്ചപ്പോഴുണ്ടായ എല്ലാ വൈഷമ്യങ്ങളും സർക്കാർ മനസിലാക്കുന്നു. വിറങ്ങലിച്ചുനിന്ന സമൂഹത്തിൽ ആനന്ദത്തിന്റെയും സന്തോഷത്തിന്റെയും ഇടങ്ങൾ സൃഷ്‌ടിക്കാനുള്ള സർക്കാർ തീരുമാനപ്രകാരം വള്ളംകളി നടത്താൻ തീരുമാനിക്കുകയായിരുന്നു. എല്ലാ സന്തോഷാവസരങ്ങളും തിരിച്ചു കൊണ്ടുവരേണ്ടതുണ്ട്‌. സംസ്ഥാനത്തെ എല്ലാ ജലമേളകൾക്കും ആവേശവും ഊർജവും പകരുന്നതാണ്‌ നെഹ്റുട്രോഫി. ജലമേളയെ ആലപ്പുഴയുടെ ഒളിമ്പിക്‌സ്‌ എന്ന് വിശേഷിപ്പിക്കാമെന്നും അദ്ദേഹം പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top