22 December Sunday

കമീഷൻ സ്വാധീനങ്ങൾക്കതീതം: 
പി സതീദേവി

വെബ് ഡെസ്‌ക്‌Updated: Tuesday Oct 29, 2024

മാവേലിക്കര ഗവ. ഗേൾസ് എച്ച്എസ്എസിൽ സംഘടിപ്പിച്ച പ്രഭാഷണവും സംവാദവും വനിത കമീഷൻ അധ്യക്ഷ 
പി സതീദേവി ഉദ്ഘാടനംചെയ്യുന്നു

 മാവേലിക്കര

വനിതാ കമീഷൻ സ്വാധീനങ്ങൾക്ക് അതീതമായി പ്രവർത്തിക്കുന്ന സംവിധാനമാണെന്ന് സംസ്ഥാന വനിത കമീഷൻ അധ്യക്ഷ പി സതീദേവി പറഞ്ഞു. മാവേലിക്കര ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്‌കൂൾ കരിയർ ഗൈഡൻസ് സെൽ "സ്‌ത്രീ സ്വാതന്ത്ര്യം, അഭിമാനം, ആത്മവിശ്വാസം’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച പ്രഭാഷണവും സംവാദവും ഉദ്ഘാടനംചെയ്‌ത്‌ സംസാരിക്കുകയായിരുന്നു സതീദേവി. 
പിടിഎ പ്രസിഡന്റ്‌ ഡി ദേവകുമാർ അധ്യക്ഷനായി. പ്രിൻസിപ്പൽ ഡോ. ജി മുകുന്ദൻനായർ, സുനിൽ മാർക്കോസ്, ഹസീന ബീവി, നിഷ ആൻ ജേക്കബ്, ഐ അനിത, ബി രാധാകൃഷ്‌ണൻ, ഇന്ദു രവീന്ദ്രൻ, എം വി ജിജീഷ്‌കുമാർ എന്നിവർ സംസാരിച്ചു. കുട്ടികളുമായി സതീദേവി സംവദിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top