29 November Friday
കരൂർ കൊലപാതകം

പ്രതിയെ കസ്‌റ്റഡിയിൽ വാങ്ങി

വെബ് ഡെസ്‌ക്‌Updated: Friday Nov 29, 2024
 
അമ്പലപ്പുഴ
കരുനാഗപ്പള്ളി സ്വദേശിനി വിജയലക്ഷ്‌മിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി പുറക്കാട് കരൂർ ഐവാട്ടുശേരി ജയചന്ദ്രനെ (53) അമ്പലപ്പുഴ പൊലീസ് കസ്‌റ്റഡിയില്‍ വാങ്ങി. വ്യാഴാഴ്‌ച അമ്പലപ്പുഴ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ തെളിവ്‌ ശേഖരണത്തിന്‌ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പൊലീസ് കസ്‌റ്റഡി അപേക്ഷ സമർപ്പിച്ചിരുന്നു. 10 ദിവസമാണ്  ആവശ്യപ്പെട്ടതെങ്കിലും ഡിസംബർ മൂന്നുവരെ ആറ്‌ ദിവസത്തേക്കാണ് കസ്‌റ്റഡി അനുവദിച്ചത്. കൊലപാതകത്തിൽ കരുനാഗപ്പള്ളി പൊലീസാണ് കേസെടുത്തിരുന്നത്. തുടരന്വേഷണത്തിനായി കേസ് കഴിഞ്ഞദിവസം അമ്പലപ്പുഴ പൊലീസിന് കൈമാറിയിരുന്നു. ഭർത്താവുമായി പിണങ്ങിക്കഴിഞ്ഞിരുന്ന വിജയലക്ഷ്‌മിയെ നവംബർ ഏഴിന്‌ ജയചന്ദ്രൻ ഇയാളുടെ കരൂരിലെ വീട്ടിൽ കൊലപ്പെടുത്തിയെന്നാണ്‌ കേസ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top