ആലപ്പുഴ
സ്വകാര്യ സ്കാനിങ് സെന്ററുകളിലെ കൃത്യത ഉറപ്പാക്കണമെന്നും സാധാരണക്കാരെ കൊള്ളയടിക്കുന്നത് അവസാനിപ്പിക്കണമെന്നും ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ആലപ്പുഴയിൽ ഗർഭകാലയളവിൽ നിരവധിതവണ സ്കാനിങ് നടത്തിയിട്ടും കുഞ്ഞിന്റെ അസാധാരണവൈകല്യം കണ്ടെത്തിയില്ലെന്ന പരാതിയിൽ നാല് ഡോക്ടർമാർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. നഗരത്തിലെ മിഡാസ്, ശങ്കേഴ്സ് എന്നിവിടങ്ങളിലെ തെറ്റായ സ്കാനിങ് റിപ്പോർട്ടുകളും ഡോക്ടർമാരുടെ അനാസ്ഥയുമാണ് ഇതിന് പിന്നിലെന്ന് കുഞ്ഞിന്റെ മാതാപിതാക്കൾ ആരോപിച്ചു. വേഗത്തിൽ റിപ്പോർട്ട് ലഭിക്കുന്നതിന് സാധാരണക്കാർ സ്വകാര്യ ലാബുകളെ ആശ്രയിക്കുമ്പോൾ ചൂഷണം ഒഴിവാക്കണം. ഇങ്ങനെ മുന്നോട്ടുപോയാൽ ഡിവൈഎഫ്ഐ ഇടപെടുമെന്നും വരുംദിവസങ്ങളിൽ, ലൈസൻസില്ലാതെ പ്രവർത്തിക്കുന്നതും ജനങ്ങളെ ചൂഷണം ചെയ്യുന്നതുമായ സ്വകാര്യലാബുകൾക്കെതിരെ നിയമനടപടിയും ശക്തമായ പ്രതിഷേധവുമുണ്ടാകുമെന്നും ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് എസ് സുരേഷ്‌കുമാർ, സെക്രട്ടറി ജെയിംസ് ശമുവേൽ എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..