കഞ്ഞിക്കുഴി
സിപിഐ എം കഞ്ഞിക്കുഴി ഏരിയ സമ്മേളനവുമായി ബന്ധപ്പെട്ട് മലയാള മനോരമ രണ്ടുദിവസമായി പ്രസിദ്ധീകരിച്ച വാർത്തകൾ വസ്തുതാവിരുദ്ധമെന്ന് സിപിഐ എം കഞ്ഞിക്കുഴി ഏരിയ കമ്മിറ്റി. 25,26 തീയതികളിലായി കഞ്ഞിക്കുഴി പി പി സ്വാതന്ത്ര്യം സ്മാരക ഹാളിൽ മികച്ച രീതിയിലാണ് ഏരിയ സമ്മേളനം സമാപിച്ചത്. സമ്മേളനം ഐകകണ്ഠ്യേനയാണ് പുതിയ കമ്മിറ്റിയെയും സെക്രട്ടറിയെയും തെരഞ്ഞെടുത്തത്. മനോരമ വാർത്തയിൽ പറയുന്നപോലെ ഒരു ചർച്ചയും സമ്മേളനത്തിൽ ഉയർന്നിട്ടില്ല. സത്യത്തിന്റെ കണിക പോലുമില്ലാത്ത വ്യാജ വാർത്തയാണ് മനോരമ പത്രത്തിൽ വന്നുകൊണ്ടിരിക്കുന്നത്. പാർടിക്കെതിരെയും ഏരിയ സമ്മേളനത്തിന്റെ നിറം കെടുത്തുന്നതിനുമായി നിരന്തരം കള്ളവാർത്ത നൽകുന്ന മനോരമയ്ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഏരിയ കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..