29 November Friday

അമ്പലപ്പുഴ ഏരിയ സമ്മേളനം ഇന്ന് തുടങ്ങും

വെബ് ഡെസ്‌ക്‌Updated: Friday Nov 29, 2024

സിപിഐ എം അമ്പലപ്പുഴ ഏരിയ സമ്മേളനത്തിന് തുടക്കംകുറിച്ച് പൊതുസമ്മേളന നഗറിൽ സ്വാഗതസംഘം ചെയർമാൻ എച്ച് സലാം എംഎൽഎ പതാക ഉയർത്തുന്നു

സ്വന്തം ലേഖകൻ
അമ്പലപ്പുഴ
സിപിഐ എം അമ്പലപ്പുഴ ഏരിയ സമ്മേളനത്തിന് തുടക്കം കുറിച്ച് ചെങ്കൊടി ഉയർന്നു. പൊതുസമ്മേളനം നടക്കുന്ന സ. കോടിയേരി ബാലകൃഷ്ണൻ നഗറിൽ (പറവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിന് സമീപത്തെ മൈതാനം) സ്വാഗതസംഘം ചെയർമാൻ എച്ച് സലാം എംഎൽഎ പതാകയുയർത്തി. പുന്നപ്രയിലെ സമരഭൂമിയിൽനിന്ന്‌ ജില്ലാ സെക്രട്ടറി ആർ നാസർ ജാഥാ ക്യാപ്റ്റൻ എ ഓമനക്കുട്ടന് പതാക  കൈമാറി.
വെള്ളി, ശനി ദിവസങ്ങളിൽ സ. ജി ശിവശങ്കരൻ നഗറിലാണ്‌ (പുന്നപ്ര വടക്ക് പഞ്ചായത്തിലെ പറവൂർ ഇ എം എസ് കമ്യൂണിറ്റി ഹാൾ)  പ്രതിനിധി സമ്മേളനം. പുഷ്പാർച്ചനയ്‌ക്കും പതാക ഉയർത്തലിനും ശേഷം വെള്ളി രാവിലെ 10ന് കേന്ദ്ര കമ്മിറ്റിയംഗം സി എസ് സുജാത പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. 10 ലോക്കൽ കമ്മിറ്റികളിൽ നിന്നുള്ള 100 പ്രതിനിധികളും 20 ഏരിയ കമ്മിറ്റിയംഗങ്ങളും ഉൾപ്പെടെ 120 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. ഏരിയ സെക്രട്ടറി എ ഓമനക്കുട്ടൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. ഉച്ചയ്‌ക്കുശേഷം പൊതുചർച്ച ആരംഭിക്കും. ശനി രാവിലെ 9.30ന്‌ പ്രതിനിധി സമ്മേളനം തുടരും. ചർച്ചയ്‌ക്കുള്ള മറുപടിക്കുശേഷം ഏരിയ കമ്മിറ്റിയെ തെരഞ്ഞെടുക്കും. 
പ്രതിനിധി സമ്മേളനത്തിൽ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം സജി ചെറിയാൻ, ജില്ലാ സെക്രട്ടറി ആർ നാസർ, സംസ്ഥാന കമ്മിറ്റിയംഗം സി ബി ചന്ദ്രബാബു, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ കെ പ്രസാദ്, ജി രാജമ്മ, എച്ച് സലാം, പി പി ചിത്തരഞ്ജൻ, ജില്ലാ കമ്മിറ്റിയംഗം ആർ രാഹുൽ എന്നിവർ പങ്കെടുക്കും 
വൈകിട്ട് നാലിന് അറവുകാട് ക്ഷേത്രത്തിന് തെക്കുഭാഗത്തെ കണ്ണമ്പള്ളി ജങ്ഷനിൽനിന്നും ചുവപ്പുസേനാ മാർച്ചും പ്രകടനവും ആരംഭിക്കും. അഞ്ചിന് ചേരുന്ന പൊതുസമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം സജി ചെറിയാൻ ഉദ്ഘാടനംചെയ്യും. സ്വാഗതസംഘം ചെയർമാൻ എച്ച് സലാം എംഎൽഎ അധ്യക്ഷനാകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top