23 December Monday

ആൾത്താമസമില്ലാത്ത വീട്ടിൽനിന്ന് 18 കിലോ കഞ്ചാവ് പിടിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Jul 30, 2024

ഇലിപ്പക്കുളത്തുനിന്ന് പിടിച്ച കഞ്ചാവുമായി എക്‍സൈസ് ഉദ്യോഗസ്ഥർ

മാവേലിക്കര
കറ്റാനം ഇലിപ്പക്കുളത്ത് വൻ കഞ്ചാവ് വേട്ട. മാവേലിക്കര,ആലപ്പുഴ  എക്‌സൈസ് സംഘങ്ങൾ  ചേർന്ന്‌ നടത്തിയ പരിശോധനയിൽ ആൾത്താമസമില്ലാത്ത വീട്ടിൽനിന്ന് 18 കിലോയോളം കഞ്ചാവ് പിടിച്ചു. പ്രതിയെക്കുറിച്ച്‌ അന്വേഷണം തുടങ്ങി. രഹസ്യവിവരത്തിന്റ അടിസ്ഥാനത്തിൽ സ്ഥലം എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. മാവേലിക്കര എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്‌ടർ പി എസ് കൃഷ്‌ണരാജ്, അസി. എക്‌സൈസ് ഇൻസ്‌പെക്‌ടർ വി രമേശൻ, അബ്‌ദുൽ ഷുക്കൂർ, പ്രിവന്റീവ് ഓഫീസർ പി ആർ ബിനോയ്, സിവിൽ എക്‌സൈസ് ഓഫീസർ അർജുൻ സുരേഷ്, വനിത സിവിൽ എക്‌സൈസ് ഓഫീസർ നിമ്മി കൃഷ്‌ണൻ എന്നിവർ സംഘത്തിലുണ്ടായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top