22 December Sunday

മാൻകൊമ്പുമായി 
യുവാക്കൾ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Jul 30, 2024

പിടിച്ചെടുത്ത മാൻകൊമ്പ്

അമ്പലപ്പുഴ
മാൻകൊമ്പോട് കൂടിയ  തലയോടുമായി യുവാക്കൾ പിടിയിൽ. അമ്പലപ്പുഴ നീർക്കുന്നം പുതുവൽ ശ്യാം ( 29), പുതുവൽ ശ്യാം ലാൽ (33) എന്നിവരെയാണ് അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്.
 വാഹന പരിശോധനക്കിടെ അമ്പലപ്പുഴ പടിഞ്ഞാറെ നടയിൽ ഇവർ സഞ്ചരിച്ച കാറിൽ നിന്നാണ് മാൻ കൊമ്പു പിടിച്ചത്. അമ്പലപ്പുഴ ആമയിടയിലെ വീട്ടിൽ സൂക്ഷിച്ചിരുന്ന കൊമ്പുകൾ മോഷ്ടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ വനം വകുപ്പുദ്യോഗസ്ഥർ റാന്നി റേഞ്ച് ഓഫീസിലേക്ക് കൊണ്ടു പോയി. മാൻ കൊമ്പ് കടത്തിയ കാറും കസ്റ്റഡിയിലെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top