19 November Tuesday
സൂപ്രണ്ടിങ് എൻജിനിയറുടെ തസ്‍തിക മാറ്റം

വാട്ടർ അതോറിറ്റി ജീവനക്കാർ 
പ്രതിഷേധിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Jul 30, 2024
 
ആലപ്പുഴ
വാട്ടർ അതോറിറ്റി ആലപ്പുഴ സർക്കിൾ ഓഫീസിലെ സൂപ്രണ്ടിങ് എൻജിനിയറുടെ  തസ്‌തിക തൽക്കാലികമായി തിരുവനന്തപുരം ജലഭവനിലേക്ക് മാറ്റിയതിൽ പ്രതിഷേധിച്ച്‌  കേരള വാട്ടർ  അതോറിട്ടി എംപ്ലോയീസ് യൂണിയൻ (സിഐടിയു) ജില്ലാ കമ്മിറ്റി പി എച്ച് സർക്കിൾ ഓഫീസിന് മുന്നിൽ റാലിയും യോഗവും നടത്തി. യൂണിയൻ ജില്ലാ പ്രസിഡന്റ്‌ വി വി ഷൈജു അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ബി എസ് ബെന്നി, സംസ്ഥാന കമ്മിറ്റി അംഗം ടി പി രാജിമോൾ,  പ്രമോജ് എസ് ധരൻ, ജില്ലാ ജോയിന്റ്‌ സെക്രട്ടറി പി എസ് ഷീജ, ബ്രാഞ്ച്‌ സെക്രട്ടറിമാരായ ബി സുമേഷ്, കെ വി ബോബൻ എന്നിവർ സംസാരിച്ചു.
  ജില്ലയിൽ കുട്ടനാട് ഒഴികെയുള്ള താലൂക്കുകളും നാല് ഡിവിഷനുകളും ഉൾക്കൊള്ളുന്ന ആലപ്പുഴ സർക്കിളിന് കീഴിൽ നാലുലക്ഷത്തോളം കുടിവെള്ള കണക്ഷനുകളും 450 ഓളം ജീവനക്കാരും ഉണ്ട്. സൂപ്രണ്ടിങ് എൻജിനിയർ തസ്‌തികയില്ലാത്തത്‌ ജില്ലയിൽ അതോറിറ്റിയുടെ സുഗമമായ പ്രവർത്തനത്തെ ബാധിക്കും. ഇത്‌ സംബന്ധിച്ച്‌ എംപ്ലോയീസ് യൂണിയൻ  മന്ത്രി റോഷി അഗസ്‌റ്റിന് പരാതി നൽകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top