22 December Sunday
നെഹ്റുട്രോഫി

ട്രാക്കും ഹീറ്റ്‌സും നിശ്ചയിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Jul 30, 2024

നെഹ്റുട്രോഫി വള്ളംകളിയുടെ ട്രാക്കിന്റെയും ഹീറ്റ്‌സിന്റെയും നറുക്കെടുപ്പ് സബ് കലക്‍ടർ സമീർ കിഷൻ ഉദ്ഘാടനംചെയ്യുന്നു

-----------ആലപ്പുഴ
ആഗസ്‌ത്‌ 10-ന് പുന്നമടക്കായലിൽ നടക്കുന്ന 70–--ാമത് നെഹ്റുട്രോഫി ജലോത്സവത്തിന്റെ ട്രാക്കും ഹീറ്റ്‌സും നറുക്കെടുപ്പിലൂടെ നിശ്ചയിച്ചു. വൈഎംസിഎ ഹാളിൽ നെഹ്‌റുട്രോഫി ബോട്ട് റേസ് സൊസൈറ്റി സെക്രട്ടറി സബ് കലക്‌ടർ സമീർ കിഷൻ ഉദ്ഘാടനംചെയ്‌തു. 19 ചുണ്ടൻ വള്ളമടക്കം 74 വള്ളമാണ് ഇത്തവണ മത്സരത്തിനുള്ളത്. ഹീറ്റിസിൽ മികച്ച സമയം കുറിക്കുന്ന നാല്‌ വള്ളമാണ് ഫൈനലിൽ മാറ്റുരയ്‌ക്കുക. 
എൻടിബിആർ എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളായ കെ കെ ഷാജു, ആർ കെ കുറുപ്പ്, എസ് എം ഇക്ബാൽ, എ വി മുരളി, എം വി ഹൽത്താഫ്, കെ എം അഷറഫ്, ഇൻഫ്രാസ്ട്രക്ചർ കമ്മിറ്റി ചെയർമാൻ ഇറിഗേഷൻ എക്‌സിക്യൂട്ടീവ് എൻജിനിയർ എം സി സജീവ്കുമാർ തുടങ്ങിയവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top