27 December Friday

കെജിഎൻഎ പ്രകടനവും ധർണയും

വെബ് ഡെസ്‌ക്‌Updated: Friday Aug 30, 2024

കേരള ഗവ. നഴ്സസ് അസോസിയേഷൻ ജില്ലാ കമ്മിറ്റി കലക്‍ടറേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണ 
സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്ഘാടനംചെയ്യുന്നു

ആലപ്പുഴ
രോഗികളുടെ എണ്ണത്തിനു ആനുപാതികമായി ജീവനക്കാരുടെ തസ്തിക സൃഷ്ടിക്കുക, കേരളത്തിന്റെ ആരോഗ്യ മികവ് നിലനിർത്തുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി കെജിഎൻഎ ധർണ സംഘടിപ്പിച്ചു. ആലപ്പുഴയിൽ ഡിഎംഒ ഓഫീസിനു മുന്നിൽ നിന്നും കലക്‌ടറേറ്റിലേക്ക് പ്രതിഷേധപ്രകടനവും തുടർന്ന്‌ ധർണയും നടത്തി. സിഐടിയു ദേശീയ കൗൺസിൽ അംഗം ആർ നാസർ ഉദ്ഘാടനംചെയ്തു. 
ജില്ലാ പ്രസിഡന്റ്‌ എ ഡി സുമോൾ അധ്യക്ഷയായി. സംസ്ഥാന കമ്മിറ്റിയംഗം എൽ ഷീനലാൽ, ജില്ലാ സെക്രട്ടറി പി എസ് അനിൽ കുമാർ, ട്രഷറർ എ ആർ ലീനാമോൾ, എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി സി സിലീഷ്, കെഎസ്‌ടിഎ ജില്ലാ സെക്രട്ടറി പി ഡി ജോഷി, കെജിഒഎ ജില്ലാ സെക്രട്ടറി രമേഷ് ഗോപിനാഥ് എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top