23 December Monday

അമൃതം ഗമയ പ്രകാശിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Aug 30, 2024

പുസ്തക പ്രകാശനച്ചടങ്ങ് ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി വീണാ ജോർജ് അമൃതം ഗോപിനാഥിനെ ആദരിക്കുന്നു

ആലപ്പുഴ
നർത്തകിയും അഭിനേത്രിയുമായ അമൃതം ഗോപിനാഥിന്റെ ഏഴരപ്പതിറ്റാണ്ട് നീളുന്ന കലാജീവിതാനുഭവങ്ങൾ പറയുന്ന ജീവചരിത്രഗന്ഥം ‘അമൃതം ഗമയ’ മന്ത്രി വീണാ ജോർജ്​ പ്രകാശിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങളിൽ മ​ന്ത്രിയിൽനിന്ന്‌​ ആദ്യപ്രതി അമൃതം ഗോപിനാഥിന്റെ സഹോദരി ജയശ്രീ സൗഭഗം ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി അധ്യക്ഷയായി.  ഗ്രന്ഥകാരൻ ബി ജോസുകുട്ടി പുസ്‌തകം പരിചയപ്പെടുത്തി. ചിക്കൂസ്​ ശിവൻ, ഡോ. ഷംല ഹലീമ, ആര്യാട്​ ഭാർഗവൻ, സംഗീത മേനോൻ, സബിത മേനോൻ, സന്ധ്യ രമേശ് എന്നിവർ പ​​ങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top