22 December Sunday

വാർഷിക പൊതുയോഗവും 
കുടുംബസംഗമവും

വെബ് ഡെസ്‌ക്‌Updated: Monday Sep 30, 2024

കേരള എക്‌സ്‌ ഗ്രഫ് വെൽഫെയർ അസോസിയേഷൻ ജില്ലാ കമ്മിറ്റി വാർഷിക പൊതുയോഗം അഖിലേന്ത്യ പ്രസിഡന്റ് 
രാജു മാത്യു ഉദ്ഘാടനംചെയ്യുന്നു

കായംകുളം
കേരള എക്‌സ്‌ ഗ്രഫ് വെൽഫെയർ അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ വാർഷിക പൊതുയോഗവും കുടുംബസംഗമവും ഭരണസമിതി തെരഞ്ഞെടുപ്പും നടന്നു. ഓൾ ഇന്ത്യ എക്‌സ്‌ ഗ്രഫ് വെൽഫെയർ അസോസിയേഷൻ അഖിലേന്ത്യാ പ്രസിഡന്റ് രാജു മാത്യു ഉദ്ഘാടനംചെയ്‌തു. 
ജില്ലാ പ്രസിഡന്റ് ലീല ബാലൻ അധ്യക്ഷനായി. കണ്ടല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് തയ്യിൽ പ്രസന്നകുമാരി മുഖ്യപ്രഭാഷണം നടത്തി. മുതിർന്ന ഗ്രഫ് ജീവനക്കാരെ കെഇജിഡബ്ല്യു സ്ഥാപകൻ പി എ പിള്ള ആദരിച്ചു. എസ്‌എസ്‌എൽസി, പ്ലസ്ടു വിദ്യാർഥികൾക്കുള്ള മെറിറ്റ് അവാർഡ് എസ്‌ബിഐ കായംകുളം ചീഫ് മാനേജർ എം വിനോദ് വിതരണംചെയ്‌തു. എൻ രമണൻ, സുകുമാരൻ, എസ് സുനിൽകുമാർ, അരവിന്ദാക്ഷൻ, എൻ ആർ എൽ പിള്ള, കെ ആർ ശിവദാസൻ, ജി സേതുനാഥൻ, വിജയനാഥൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ലീല ബാലൻ (പ്രസിഡന്റ്‌), ജി സേതുനാഥൻ (വൈസ്‌പ്രസിഡന്റ്), എൻ രമണൻ (സെക്രട്ടറി), എസ് അജയൻ (ജോയിന്റ്‌ സെക്രട്ടറി), കെ ആർ ശിവദാസൻ (രക്ഷാധികാരി).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top