23 December Monday
മകം ജലോത്സവം

ചിറമേൽ തോട്ടുകടവൻ ജേതാവ്

വെബ് ഡെസ്‌ക്‌Updated: Monday Sep 30, 2024

മകം ജലോത്സവത്തിലെ വിജയികൾക്ക് സബ് ഇൻസ്പെക്ടർ സി ജി സജികുമാർ സമ്മാനം നൽകുന്നു

 
തകഴി
കുട്ടനാട് ദ്രാവിഡ പൈതൃകവേദിയുടെ സംഘടിപ്പിച്ച മൂന്നാമത് മകം ജലോത്സവത്തിൽ ചിറമേൽ തോട്ടുകടവൻ ജേതാവായി. എടത്വ സെന്റ് ജോര്‍ജ്‌ ഫൊറോന പള്ളിക്ക് സമീപം പമ്പയാറ്റില്‍ നടന്ന ജലോത്സവം കൊടിക്കുന്നിൽ സുരേഷ് എംപി ഉദ്ഘാടനംചെയ്‌തു. പ്രസിഡന്റ് പി എം  ഉത്തമന്‍ അധ്യക്ഷനായി. വെപ്പ് ബി ഗ്രേഡ്, മൂന്ന്, അഞ്ച്, ഏഴ്, 14 തുഴവള്ളങ്ങള്‍ മത്സരത്തില്‍ പങ്കെടുത്തു. രക്ഷാധികാരി എ ജെ കുഞ്ഞുമോൻ പതാക ഉയര്‍ത്തി. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിന്‍സി ജോളി മാസ്ഡ്രില്‍ ഫ്ലാഗ് ഓഫ് ചെയ്‌തു. സബ്ഇന്‍സ്‌പെക്‌ടര്‍ സി ജി സജികുമാർ സമ്മാനം വിതരണംചെയ്‌തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top