21 December Saturday

ഹിറ്റായി കുടുംബശ്രീ കഫേ; 2.74 ലക്ഷത്തിന്റെ വിൽപ്പന

വെബ് ഡെസ്‌ക്‌Updated: Monday Sep 30, 2024
ആലപ്പുഴ 
നെഹ്‌റുട്രോഫി വള്ളംകളി വേദിയിൽ രുചിയുടെ പൂരമൊരുക്കി കുടുംബശ്രീ. പ്രാതൽമുതൽ പായസംവരെ വിഭവസമൃദ്ധമായി ഒരുക്കിയ കുടുംബശ്രീ കഫേ ഒറ്റദിവസം കൊണ്ട്‌ നേടിയത്‌ 2.74 ലക്ഷം രൂപയാണ്‌. ഫ്രൈഡ് റൈസ്, ചിക്കൻ കറി, കപ്പ, മീൻകറി, മുളയരി പായസം, പാലട പായസം, ചായ, വിവിധ പലഹാരങ്ങൾ, പ്രഭാതഭക്ഷണങ്ങൾ, ജ്യൂസുകൾ തുടങ്ങി വൈവിധ്യമായിരുന്നു പ്രത്യേകത. നാടൻ വിഭവങ്ങളും വിദേശികളടക്കമുള്ളവരുടെ മനസ് കീഴടക്കി. 
നെഹ്‌റു പവിലിയൻ, പ്രധാന കവാടം എന്നിവിടങ്ങളിൽ രണ്ടുവീതം സ്‌റ്റാളുകളാണ്‌ ഉണ്ടായിരുന്നത്‌. 
 വൈവിധ്യങ്ങളാൽ ശ്രദ്ധേയമായ ഫുഡ്‌സ്‌റ്റാൾ ഏവരെയും ആകർഷിച്ചു. രാവിലെമുതൽ മത്സരം അവസാനിക്കുന്നതുവരെ സ്‌റ്റാളുകളിലുണ്ടായ തിരക്ക്‌ ഇതിന്‌ തെളിവാണെന്നും കുടുംബശ്രീ ജില്ലാ കോ–ഓർഡിനേറ്റർ എസ് രഞ്‌ജിത്ത് പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top