25 November Monday
കെെയടിച്ച് 
കേന്ദ്രസംഘം

കേരള കുടുംബശ്രീ 
ബഹുത് അച്ചാ

വെബ് ഡെസ്‌ക്‌Updated: Monday Sep 30, 2024

ദേശീയ ഗ്രാമീണ ഉപജീവന മിഷൻ ജോയിന്റ് സെക്രട്ടറി സ്വാതി ശർമയുടെ നേതൃത്വത്തിലുള്ള കേന്ദ്രസംഘം 
ജില്ലാ കുടുംബശ്രീ മിഷൻ അധികൃതരോട് വിവരങ്ങൾ ചോദിച്ചറിയുന്നു

 ആലപ്പുഴ 

എൻആർഎൽഎം ടൂറിസം മേഖലയിൽ ആവിഷ്‌കരിക്കുന്ന നൂതനമായ പദ്ധതികളിൽ അതീവ തൃപ്‌തി അറിയിച്ച്‌  കേന്ദ്രസംഘം. പുതിയ സംരംഭകരെ കണ്ടെത്തുന്നതിനും തൊഴിൽ നൽകുന്നതിനും കേരളത്തിലെ കുടുംബശ്രീ യൂണിറ്റുകൾ മാതൃകാപരമായ പ്രവർത്തനങ്ങളാണ്‌ കാഴ്‌ചവയ്‌ക്കുന്നതെന്ന്‌ ദേശീയ ഗ്രാമീണ ഉപജീവന മിഷൻ ജോയിന്റ് സെക്രട്ടറി സ്വാതി ശർമ പറഞ്ഞു.
പ്രവർത്തനങ്ങൾ വിലയിരുത്താനാണ്‌ കേന്ദ്രസംഘം ജില്ലയിലെ വിവിധ കുടുംബശ്രീ സംരംഭങ്ങൾ സന്ദർശിച്ചത്‌.  സ്വാതി ശർമയുടെ നേതൃത്വത്തിൽ നാഷണൽ പ്രോഗ്രാം മാനേജർ സ്‌നേഹൽ വിചാരെ, കൺസൽട്ടന്റ് സ്‌നേഹ എന്നിവർ അടങ്ങിയ സംഘമാണ് എത്തിയത്.
  ആലപ്പുഴ ആർസെറ്റി (റൂറൽ സെൽഫ് എംപ്ലോയ്‌മെന്റ് ട്രെയിനിങ് ഇൻസ്‌റ്റിറ്റ്യൂട്ട്), ആര്യാട് കുടുംബശ്രീ സിഡിഎസിന്റെ  കുടുംബശ്രീ ന്യൂട്രിമിക്‌സ്‌ യൂണിറ്റ്, പൊന്നൂസ് അമൃതം ന്യൂട്രിമിക്‌സ്‌ യൂണിറ്റ്, റീബിൽഡ് കേരള ഇനിഷ്യേറ്റീവ്‌ പദ്ധതിയുടെ ഭാഗമായി കൈനകരി സിഡിഎസിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന അമല ഫ്ലോട്ടിങ് റെസ്‌റ്റോറന്റ് എന്നീ സംരംഭങ്ങളാണ്‌ സന്ദർശിച്ചത്‌. 
  കുടുംബശ്രീ ചീഫ് ഓപ്പറേറ്റിങ്‌ ഓഫീസർ നവീൻ സി നായർ, ജില്ലാ മിഷൻ കോ–-ഓർഡിനേറ്റർ എസ്‌ രഞ്‌ജിത്ത്‌, അസി. ജില്ലാ മിഷൻ കോ–-ഓർഡിനേറ്റർ എം ജി സുരേഷ്, സംസ്ഥാന പ്രോഗ്രാം മാനേജർ പി എൻ ഷമീന, ജില്ലാ പ്രോഗ്രാം മാനേജർ നീനു ജോസ് എന്നിവരും ഒപ്പമെത്തി. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top