22 November Friday
ഇലക്‌ട്രിക്കല്‍ വയര്‍മെന്‍ ആന്‍ഡ് സൂപ്പര്‍വൈസേഴ്‌സ് അസോ. ജില്ലാസമ്മേളനം

തൊഴിലാളികൾക്ക്‌ സി ക്ലാസ് ലൈസന്‍സ് നല്‍കണം

വെബ് ഡെസ്‌ക്‌Updated: Wednesday Oct 30, 2024

കേരള ഇലക്‌ട്രിക്കല്‍ വയര്‍മെന്‍ ആന്‍ഡ് സൂപ്പര്‍വൈസേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം ചേർത്തലയിൽ 
നഗരസഭാധ്യക്ഷ ഷേർളി ഭാർഗവൻ ഉദ്‌ഘാടനംചെയ്യുന്നു

ചേർത്തല
അഞ്ചുവർഷം പൂർത്തീകരിച്ച തൊഴിലാളികൾക്ക്‌ എഴുത്തുപരീക്ഷ അടിസ്ഥാനമാക്കി സി ക്ലാസ് ലൈസൻസ് നൽകണമെന്ന് കേരള ഇലക്‌ട്രിക്കൽ വയർമെൻ ആൻഡ് സൂപ്പർവൈസേഴ്‌സ് അസോസിയേഷൻ ജില്ലാസമ്മേളനം ആവശ്യപ്പെട്ടു. നഗരസഭാധ്യക്ഷ ഷേർളി ഭാർഗവൻ ഉദ്ഘാടനംചെയ്‌തു. ജില്ലാ പ്രസിഡന്റ് പി കെ ബെന്നി അധ്യക്ഷനായി. ഉൽപ്പന്നപ്രദർശനം സംസ്ഥാന ക്ഷേമഫണ്ട് സെക്രട്ടറി കെ എച്ച്‌ മേരീദാസ് ഉദ്‌ഘാടനംചെയ്‌തു. സംസ്ഥാന ജനറൽ സെക്രട്ടറി വി ഗോപകുമാരൻനായർ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി തോമസ് കെ കുര്യാക്കോസ് മരണാനന്തരസഹായം വിതരണംചെയ്‌തു. എം ജയകുമാർ, കെ ബിജു, ഡി സുരേഷ്, എ അജി എന്നിവർ സംസാരിച്ചു.
വി ഗോപകുമാരൻനായർ പ്രതിനിധിസമ്മേളനം ഉദ്ഘാടനംചെയ്‌തു. പി കെ ബെന്നി അധ്യക്ഷനായി. സെക്രട്ടറി കെ ബിജു പ്രവർത്തനറിപ്പോർട്ടും ജി ഗോപകുമാർ കണക്കും അവതരിപ്പിച്ചു. എം കെ ചന്ദ്രൻനായർ, വർഗീസ് തോമസ്, എസ് സുജിത്ത്, എസ് സംഗീത്, സി എക്‌സ് കുഞ്ഞുമോൻ എന്നിവർ സംസാരിച്ചു. 
ഭാരവാഹികൾ: എം ജയകുമാർ(പ്രസിഡന്റ്‌), കെ ബിജു(സെക്രട്ടറി), ജി ഗോപകുമാർ(ട്രഷറർ).
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top