23 December Monday
സബ് ജൂനിയർ നാഷണൽ റോവിങ്‌ ചാമ്പ്യൻഷിപ്

ആലപ്പുഴ സായിച്ചിറകിൽ കേരളത്തിന് ഓവറോൾ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 30, 2024

ജില്ലാ സ്‌പോർട്‌സ് കൗൺസിലും കേരള റോവിങ്‌ അസോസിയേഷനും സായി സെന്ററും ചേർന്ന്‌ 
ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ റോവിങ് ടീമംഗങ്ങൾക്ക് സ്വീകരണം നൽകിയപ്പോൾ

ആലപ്പുഴ
ഗോരഖ്പുരിൽ നടന്ന 25–-ാമത്‌ സബ്ജൂനിയർ ദേശീയ റോവിങ്‌ ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ കേരളം ഓവറോൾ ചാമ്പ്യന്മാരായി. പെൺകുട്ടികളുടെ വിഭാഗത്തിൽ നാല്‌ സ്വർണവും രണ്ട്‌ വെള്ളിയും എട്ട്‌ വെങ്കലവും ആൺകുട്ടികളുടെ വിഭാഗത്തിൽ ഓരോ സ്വർണവും വെങ്കലവും കേരളം നേടി. കോക്‌സ് ലെസ് ഫോർ വിഭാഗത്തിൽ അനുഷ്‌ക മേരി, അശ്വതി കൃഷ്‌ണൻ, മിത്രനന്ദ, ദേവനന്ദ എന്നിവരും സിംഗിൾ സ്‌കൾ വിഭാഗത്തിൽ ആദിൽ അഗസ്റ്റിനും സ്വർണം നേടി. ഡബിൾ സ്‌കൾ വിഭാഗത്തിൽ ആൻലിയ വിൽസൺ, വൈഗ ഷിബു എന്നിവർ വെള്ളിയും വേദ പി നായർ, ഗൗരി കൃഷ്‌ണ, ശിവാനി ഗിരീഷ്, ശ്രീദേവി രാജേഷ് എന്നിവരും കോക്‌സ് ലെസ്‌ ഫോർ വിഭാഗത്തിൽ ബി വൈഗ, ബിൻസി ബിനു, അഞ്ജലി മേരി ജോർജ്‌, ഷേക്കിന ഷെപ്പേർഡ് ജോൺസ് എന്നിവരും സിംഗിൾ സ്‌കൾ വിഭാഗത്തിൽ ഗൗതം കൃഷ്‌ണയും വെങ്കല മെഡലുകൾ നേടി. പരിശീലകരായ ബിനു കുര്യൻ, എൽബിസൺ തമ്പി, പർമീന്ദർ കൗർ, ടീം മാനേജർ എ അഭിരാജ് എന്നിവരുടെ നേതൃത്വത്തിലാണ് ടീം നേട്ടത്തിലെത്തിയത്‌.

 റെയിൽവേ സ്‌റ്റേഷനിൽ സ്വീകരണം നൽകി

ജില്ലാ സ്‌പോർട്‌സ് കൗൺസിലും കേരള റോവിങ്‌ അസോസിയേഷനും സായി സെന്ററും ചേർന്ന്‌ ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ ടീമംഗങ്ങൾക്ക് സ്വീകരണം നൽകി. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് അർജുന പി ജെ ജോസഫ്, വൈസ് പ്രസിഡന്റ് വി ജി വിഷ്‌ണു, സെക്രട്ടറി എൻ പ്രദീപ്‌കുമാർ, ആലപ്പുഴ സായി സെന്റർ മേധാവി പ്രേംജിത്ത് ലാൽ, കേരള റോവിങ്‌ അസോസിയേഷൻ സെക്രട്ടറി ജി ശ്രീകുമാരക്കുറുപ്പ്, എം ജേക്കബ്, ടി ജയമോഹൻ, അഡ്വ. കുര്യൻ ജയിംസ് എന്നിവർ സംസാരിച്ചു. ജില്ലാ സ്‌പോർട്‌സ് കൗൺസിലിന്റെ കീഴിൽ പുന്നമടയിൽ പ്രവർത്തിക്കുന്ന ജില്ലാ സ്‌പോർട്‌സ് അക്കാദമി, ഖേലോ ഇന്ത്യ സെന്റർ, ആലപ്പുഴ സായി സെന്റർ എന്നിവിടങ്ങളിലായിരുന്നു പരിശീലനം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top