ആലപ്പുഴ
തണ്ണീർമുക്കം ബണ്ടിന്റെ 50 ശതമാനം ഷട്ടറുകൾ പ്രവർത്തനസജ്ജമാക്കി റെഗുലേഷൻ കാര്യക്ഷമമാക്കണമെന്ന് കലക്‌ടർ അലക്‌സ് വർഗീസ് ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ ക്രമീകരിക്കുന്നത് സംബന്ധിച്ച് കലക്‌ടറുടെ ചേംബറിൽ വിളിച്ച ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ വിഷയത്തിൽ അടിയന്തര പ്രാധാന്യത്തോടെ നടപടികൾ സ്വീകരിക്കണം. റെഗുലേഷൻ കാര്യക്ഷമമാക്കുന്നതിനുള്ള നടപടികൾ ഇറിഗേഷന്റെ ഭാഗത്തുനിന്നും ഉണ്ടാവണമെന്നും കലക്‌ടർ പറഞ്ഞു. തണ്ണീർമുക്കം ബണ്ടിന്റെ ഉപദേശകസമിതി യോഗം ഡിസംബർ ഏഴിന് പകൽ 11 ന് ചേരാനും യോഗത്തിൽ തീരുമാനിച്ചു.
യോഗത്തിൽ എഡിഎം ആശ സി എബ്രഹാം, തണ്ണീർമുക്കം കെ ഡി ഡിവിഷൻ എക്‌സി. എൻജിനീയർ സി ഡി സാബു, മേജർ ഇറിഗേഷൻ എക്‌സി. എൻജിനീയർ എം സി സജീവ് കുമാർ, എൽഎസ്ജിഡി ജോ. ഡയറക്ടർ പ്രദീപ് കുമാർ, ജില്ലാ ഫയർ ഓഫീസർ എൻ രാമകുമാർ, തണ്ണീർമുക്കം മെക്കാനിക്കൽ വിഭാഗം എഇ എം ജംഷീദ്, കെ ഡി സബ് ഡിവിഷൻ എഇ പി എം ജിജിമോൻ, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥർ, തഹസിൽദാർമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..