ആലപ്പുഴ
ജില്ലാപഞ്ചായത്തും ജില്ലാ വിദ്യാഭ്യാസവകുപ്പും ചേർന്ന് നടത്തുന്ന കുട്ടികളുടെ സഹവാസ ക്യാമ്പ് ‘നാഴി വെളിച്ച' ത്തിന് അമ്പലപ്പുഴ മോഡൽ എച്ച്എസ്എസിൽ തുടക്കമായി. സംസ്ഥാനത്ത് ആദ്യമായാണ് അക്കാദമിക പ്രവർത്തനങ്ങളിൽ സവിശേഷ പിന്തുണ ആവശ്യമുള്ള വിദ്യാർഥികൾക്കായി സഹവാസ ക്യാമ്പ് സംഘടിപ്പിക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ എം വി പ്രിയ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ എസ് ശിവപ്രസാദ്, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ബിനു ഐസക് രാജു, ജില്ലാ പഞ്ചായത്തംഗങ്ങളായ പി അഞ്ജു, അഡ്വ. ആർ റിയാസ്, ജോൺ തോമസ്, ഹേമലതാ മോഹൻ, വി ഉത്തമൻ, ഹനീഷ്യ, മേരി ഷീബ, ഫാൻസി, നിഷ എന്നിവർ സംസാരിച്ചു. ഞായർ വൈകിട്ട് നാലോടെ ക്യാമ്പ് സമാപിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..