ഹരിപ്പാട് : നാലു വയസുകാരിയെ പീഡിപ്പിച്ച കേസിൽ മധ്യവയസ്കന് പിടിയില്‍. ഇടുക്കി വാഗമൺ ചോറ്റുകുഴി വീട്ടിൽ ജോൺസൺ (54) ആണ് അറസ്റ്റിലായത്. പെണ്‍കുട്ടി പഠിക്കുന്ന നേഴ്സറി സ്കൂൾ നടത്തുന്ന മഠത്തിലെ ജീവനക്കാരനാണിയാൾ. ബുധനാഴ്ച വീട്ടിലെത്തിയ കുട്ടി ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചതോടെ കാര്യം തിരക്കിയ അമ്മയോട് പീഡന വിവരം പറയുകയായിരുന്നു. സ്കൂൾ ബസിൽ സഹായിയായി പോകുന്ന ജോൺസൺ അഞ്ചുവർഷമായി ഇവിടെ ജോലിചെയ്യുന്നു. കുട്ടിക്ക് മിഠായി നൽകി നഴ്സറിക്ക് സമീപമുള്ള ഇയാളുടെ താമസസ്ഥലത്ത് കൊണ്ടുപോയാണ് ഉപദ്രവിച്ചത്.
കുട്ടിയെ മുമ്പ് ഒരുതവണയും ശാരീരികമായി ഉപദ്രവിച്ചിട്ടുണ്ടെന്ന് പ്രതി ചോദ്യംചെയ്യലില്‍ സമ്മതിച്ചു. മറ്റ് കുട്ടികളെ ഉപദ്രവിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്ന് കരീലകുളങ്ങര പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ എസ് നന്ദകുമാർ പറഞ്ഞു. പ്രതിയെ ഹരിപ്പാട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..