26 December Thursday
റവന്യൂ ജില്ലാ കരാത്തെ ചാമ്പ്യൻഷിപ്‌

ഡ്രാഗൺവേ അക്കാദമിക്ക് നേട്ടം

വെബ് ഡെസ്‌ക്‌Updated: Saturday Aug 31, 2024

ആലപ്പുഴ റവന്യൂ ജില്ല കരാട്ടെ ചാമ്പ്യൻഷിപ്പിൽ മികച്ച നേട്ടം കരസ്ഥമാക്കിയ ഡ്രാഗൺവേ മാർഷ്യൽ ആർട്സ് അക്കാമദമിയിലെ കുട്ടികളും ഇൻസ്‌ട്രക്ടർമാരും.

കാർത്തികപ്പള്ളി
സ്‌കൂൾ കായികമേളയുടെ ഭാഗമായ റവന്യൂ ജില്ലാ കരാത്തെ ചാമ്പ്യൻഷിപ്പിൽ ഡ്രാഗൺവേ മാർഷ്യൽ ആർട്‌സ് അക്കാദമിക്ക്‌ മികച്ച നേട്ടമെന്ന്‌ ചീഫ് ഇൻസ്‌ട്രക്‌ടർ രാകേഷ് വിദ്യാധരൻ, പ്രസിഡന്റ്‌ പി ജി അരുൺ, സെക്രട്ടറി സിബി ജേക്കബ് എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സീനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ ഏഴ്‌ സ്വർണവും പെൺകുട്ടികളുടെ വിഭാഗത്തിൽ മൂന്ന്‌ സ്വർണവുമടക്കം 10 സ്വർണം നേടി. 
കാർത്തികപ്പള്ളി സെന്റ്‌ തോമസ് സ്‌കൂളിലെ ആരോൺ ജേക്കബ് ജോൺ, ആവണി അജി എന്നിവർ സംസ്ഥാനമത്സരത്തിന് യോഗ്യത നേടി. കഴിഞ്ഞവർഷം പഞ്ചാബിൽ നടന്ന ദേശീയമത്സരത്തിൽ ഡ്രാഗൺവേയുടെ അലൻ അലക്‌സാണ്ടർ മികച്ച പ്രകടനം കാഴ്‌ചവച്ചിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top