ചേർത്തല
നോർത്ത് ഗവ. എൽപി സ്‌കൂളിൽ തയ്യാറാക്കിയ വർണക്കൂടാരം മന്ത്രി പി പ്രസാദ് ഉദ്‌ഘാടനംചെയ്‌തു. പൊതുവിദ്യാഭ്യാസവകുപ്പും സമഗ്രശിക്ഷാ കേരളവും ചേർന്നാണ് സ്‌റ്റാർസ് പദ്ധതിയിൽ വൺക്കൂടാരം ഒരുക്കിയത്. പ്രീ–-പ്രൈമറി കുട്ടികൾക്ക് പഠനയിടങ്ങളും കളിയിടങ്ങളും പാർക്കും ഹരിതോദ്യാനവും ഉൾക്കൊള്ളുന്നതാണ് വർണക്കൂടാരം.
പഞ്ചായത്ത് പ്രസിഡന്റ് സിനിമോൾ സാംസൺ അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച ജലശുദ്ധീകരണി പ്രസിഡന്റ് വി ജി മോഹനനും പഞ്ചായത്ത് അനുവദിച്ച ബയോഗ്യാസ് പ്ലാന്റ് വൈസ്‌പ്രസിഡന്റ് നിബു എസ് പത്മവും ഉദ്‌ഘാടനംചെയ്‌തു. ജില്ലാ പഞ്ചായത്ത് വൈസ്‌പ്രസിഡന്റ് എൻ എസ് ശിവപ്രസാദ് പ്രതിഭകളെ അനുമോദിച്ചു.
എഇഒ എ എസ് ബാബു മുഖ്യപ്രഭാഷണം നടത്തി. എൻ ഡി ഷിമ്മി, ഒ പി അജിത, സി പി ജയറാണി, ശോഭ ജോഷി, ആര്യ എസ് കുമാർ, രാജഗോപാൽ, ബിന്ദു ഉണ്ണികൃഷ്‌ണൻ, ടി ഒ സൽമോൻ, ടി എസ് സൂര്യ, ലെവി രാജേഷ്, അശ്വതി രാജേഷ്, ടി വി മിനിമോൾ, ബി വിദ്യ എന്നിവർ സംസാരിച്ചു. പ്രഥമാധ്യാപകൻ ടി ശ്രീനിവാസഷേണായ് സ്വാഗതവും സ്‌റ്റാഫ് സെക്രട്ടറി പി എഫ് പ്രിയ നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..