തുറവൂർ
പട്ടണക്കാട് പഞ്ചായത്ത് യുഡിഎഫ് ഭരണസമിതിയുടെ ജനാധിപത്യ വിരുദ്ധതയ്‌ക്കും കെടുകാര്യസ്ഥതയ്‌ക്കുെമെതിരെ എൽഡിഎഫ് പ്രതിഷേധധർണ സംഘടിപ്പിച്ചു. ഭരണസമിതിയുടെ അഴിമതി അവസാനിപ്പിക്കുക, അഗതി ആശ്രയ പദ്ധതി പുന:സ്ഥാപിക്കുക, പഞ്ചായത്ത് വാഹനങ്ങളുടെ ദുരുപയോഗം അവസാനിപ്പിക്കുക, എൽഡിഎഫ് അംഗങ്ങളോടുള്ള അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.സിപിഐ എം ജില്ലാ കമ്മിറ്റി അംഗം എൻ പി ഷിബു ഉദ്ഘാടനംചെയ്‌തു. സി കെ മോഹനൻ അധ്യക്ഷനായി. നേതാക്കളായ എം സി സിദ്ധാർഥൻ, ടി എം ഷെറീഫ്, പി ഡി ബിജു, ടി കെ രാമനാഥൻ, എസ് പി സുമേഷ്, വി എ അനീഷ്, സരിത ബിജു എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..