23 December Monday

കുട്ടികളുടെ കൃഷിയിടത്തിൽ വിളവെടുപ്പ്‌

വെബ് ഡെസ്‌ക്‌Updated: Saturday Aug 31, 2024

പെരുമ്പളം പഞ്ചായത്തും കൃഷിഭവനും സഹകരിച്ച്‌ ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ ഒരുക്കിയ കുട്ടികളുടെ കൃഷിത്തോട്ടത്തിലെ വിളവെടുപ്പ്‌ 
പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. വി വി ആശ ഉദ്‌ഘാടനംചെയ്യുന്നു

ചേർത്തല
പെരുമ്പളം പഞ്ചായത്തും കൃഷിഭവനും സഹകരിച്ച്‌ ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ ഒരുക്കിയ കുട്ടികളുടെ കൃഷിത്തോട്ടത്തിലെ വിളവെടുപ്പ്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. വി വി ആശ ഉദ്‌ഘാടനംചെയ്‌തു. 
ബ്ലോക്ക്‌ പഞ്ചായത്തംഗം ശോഭന, പഞ്ചായത്തംഗങ്ങളായ വി യു ഉമേഷ്‌, ഷൈലജ ശശികുമാർ, കൃഷി ഓഫീസർ വർഷ ബാബു, പാണാവള്ളി കൃഷി അസി. ഡയറക്‌ടർ ജി വി റെജി, പ്രിൻസിപ്പൽ സന്തോഷ്‌ സാഗർ, പ്രഥമാധ്യാപിക ഉമാലക്ഷ്‌മി, പി പി ബിജു, ജയലക്ഷ്‌മി, ഡോ. അനിതകുമാരി എന്നിവർ സംസാരിച്ചു. പിടിഎ പ്രസിഡന്റ്‌ സിജി സിങ്‌ അധ്യക്ഷനായി. വിളവെടുത്ത പച്ചക്കറി സ്‌കൂൾകലവറയ്‌ക്ക്‌ കൈമാറി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top