22 December Sunday

കരീത്തറ പാടത്ത്‌ നെൽകൃഷി തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday Aug 31, 2024

തൈക്കാട്ടുശേരി പഞ്ചായത്ത് രണ്ടാം വാർഡിൽ ഉളവയ്‌പ്‌ കരീത്തറ പാടശേഖരത്തിലെ നെൽകൃഷി പഞ്ചായത്ത് പ്രസിഡന്റ്‌ ബി ഷിബു ഉദ്‌ഘാടനംചെയ്യുന്നു

ചേർത്തല
തൈക്കാട്ടുശേരി പഞ്ചായത്ത് രണ്ടാംവാർഡിൽ ഉളവയ്‌പ്‌ കരീത്തറ പാടശേഖരത്തിൽ നെൽകൃഷി തുടങ്ങി. 20 ഏക്കറിലാണ് ഇത്തവണ കൃഷി. കരീത്തറസംഘം പാട്ടത്തിന്‌ നൽകിയാണ് കൃഷിയിറക്കിയത്. പഞ്ചായത്തും കൃഷിവകുപ്പും കർഷകരുമായി സഹകരിക്കുന്നു. 
ഉമ ഇനം നെൽവിത്താണ്‌ വിതച്ചത്‌. പഞ്ചായത്ത് പ്രസിഡന്റ്‌ ബി ഷിബു ഉദ്‌ഘാടനംചെയ്‌തു. വൈസ്‌പ്രസിഡന്റ്‌ അംബിക ശശിധരൻ അധ്യക്ഷയായി. കൃഷി ഓഫീസർ ജിഷ്‌മ ഷാജി, സംഘം പ്രസിഡന്റ്‌ ടി കെ സോമൻ, സെക്രട്ടറി പി ടി ജോസഫ്, ജോളി ജോസഫ്, ടി കെ സേവ്യർ, പി എസ് ടോമി, ടി എ മത്തായി, ടി എസ് വർഗീസ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top