22 December Sunday

സാഗര സഹകരണ ആശുപത്രിയിൽ 
4 ഡയാലിസിസ് യന്ത്രങ്ങൾ കൂടി

വെബ് ഡെസ്‌ക്‌Updated: Saturday Aug 31, 2024

സാഗര സഹകരണ ആശുപത്രിയിൽ പുതുതായി പ്രവർത്തനമാരംഭിച്ച ഡയാലിസിസ് യന്ത്രങ്ങളുടെ പ്രവർത്തനോദ്ഘാടനം എച്ച് സലാം എം എൽ എ നിർവ്വഹിക്കുന്നു

അമ്പലപ്പുഴ
സാഗര സഹകരണ ആശുപത്രിയിൽ എച്ച് സലാം എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് 10 ലക്ഷം രൂപ അനുവദിച്ച് സ്ഥാപിച്ച രണ്ട് ഡയാലിസിസ് യന്ത്രങ്ങളുടെയും അമ്പലപ്പുഴ കുടുംബവേദി സാംസ്കാരിക സംഘടന സൗജന്യമായി നൽകിയ രണ്ട് ഡയാലിസിസ് യന്ത്രങ്ങളുടെയും പ്രവർത്തനം ആരംഭിച്ചു. എച്ച് സലാം എംഎൽഎ ഉദ്‌ഘാടനംചെയ്‌തു. ഡോ. എൻ അരുൺ അധ്യക്ഷനായി. 
കുടുംബവേദി ചെയർമാൻ ആർ ഹരികുമാർ മുഖ്യപ്രഭാഷണം നടത്തി. സി രാധാകൃഷ്ണൻ, ഡോ. റോയ് ബി ഉണ്ണിത്താൻ, ദേവരാജൻ, രാജൻ, കെ ചന്ദ്രമോഹൻനായർ, ഡോ. കെ പി ദീപ, ടി കെ ഗോപാലകൃഷ്ണൻനായർ എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top