22 December Sunday

കേന്ദ്ര അവഗണനയ‍്ക്കെതിരെ 
കെഎസ്‌ടിഎ ധർണ

വെബ് ഡെസ്‌ക്‌Updated: Saturday Aug 31, 2024

കേന്ദ്ര സർക്കാരിന്റെ കേരള വിരുദ്ധ നയങ്ങൾക്കെതിരെ കെഎസ്ടിഎ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സായാഹ്നധർണ 
സംസ്ഥാന സെക്രട്ടറി എ നജീബ് ഉദ്ഘാടനംചെയ്യുന്നു

ആലപ്പുഴ
കേന്ദ്രസർക്കാരിന്റെ കേരളത്തോടുള്ള സാമ്പത്തിക അവഗണന അവസാനിപ്പിക്കുക, കേന്ദ്രാവിഷ്കൃതപദ്ധതികൾക്കുള്ള കേന്ദ്രവിഹിതം അടിയന്തരമായി അനുവദിക്കുക, കേന്ദ്രബജറ്റിൽ വിദ്യാഭ്യാസത്തിനുള്ള വിഹിതം വർധിപ്പിക്കുക,  ദേശീയ വിദ്യാഭ്യാസനയം 2020 പിൻവലിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തി കെഎസ്‌ടിഎ സായാഹ്ന ധർണ സംഘടിപ്പിച്ചു. ആലപ്പുഴയിൽ സംസ്ഥാന സെക്രട്ടറി എ നജീബ്‌ ഉദ്‌ഘാടനംചെയ്‌തു. ജില്ലാ വൈസ്‌ പ്രസിഡന്റ്‌ എം സിന്ധു അധ്യക്ഷയായി. സെക്രട്ടറി പി ഡി ജോഷി, ജിജോ ജോസഫ്‌, എസ്‌ സത്യജ്യോതി, ജെ എ അജിമോൻ, കെ എം ജോസഫ്‌ മാത്യു, എസ്‌ ജൂലി, ടി ജെ അജിത്ത്‌, പി കെ ഉമാനാഥൻ, എൻ ആർ സീത, ആർ സതീഷ്‌ കൃഷ്ണ, ഗോപീ കൃഷ്ണൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top