ആലപ്പുഴ
പണ്ടാരക്കളം മേൽപ്പാലത്തിന് സമീപം പുതിയ ഹൈടെൻഷൻ വൈദ്യുതി ടവറിൽ കെഎസ്‌ഇബി ലൈൻ വലിക്കുന്ന നടപടികൾ പുരോഗമിക്കുന്നു. മേൽപ്പാലത്തിന് തെക്കുഭാഗത്തെ ടവറിലെ ലൈനുകൾ ഉയർത്തിക്കെട്ടുന്ന നടപടികൾ കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. വെള്ളിയാഴ്‌ചമുതൽ വടക്കുഭാഗത്തെ ജോലികൾ ആരംഭിച്ചു. അഞ്ച് ദിവസത്തിനകം ഇത് പൂർത്തിയാകും. ഇതിനുശേഷം പഴയ ടവർ പൊളിച്ചുനീക്കും. തുടർന്ന് ലൈനിലൂടെ വൈദ്യുതി കടത്തിവിടും. ആലപ്പുഴ, കോട്ടയം ജില്ലകളിലേക്ക് വൈദ്യുതിയെത്തിക്കുന്ന 110 കെവി ലൈനാണിത്.
ആദ്യം നിശ്ചയിച്ചതിനേക്കാൾ ഉയരത്തിൽ മേൽപ്പാലം പണിയേണ്ടി വന്നതോടെയാണ് വൈദ്യുതി ലൈൻ തടസമായത്. മേൽപ്പാലത്തിന്റെ കൈവരിയുടെ നിർമാണം പൂർത്തിയായി. സെപ്‌തംബർ പത്തോടെ ഗതാഗതയോഗ്യമാകും. മേൽപ്പാലത്തിന്റെ ടാറിങ്, പെയിന്റിങ് ജോലികൾ മഴക്കാലം കഴിയുന്നതോടെ പൂർത്തിയാക്കുമെന്ന് ഊരാളുങ്കൽ ലേബർ കോൺട്രാക്‌ട് കോ–-ഓപ്പറേറ്റീവ് സൊസൈറ്റി അധികൃതർ അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..