ആലപ്പുഴ
പള്ളാത്തുരുത്തിയിൽ സഞ്ചാരികളുമായി പോയ പുരവഞ്ചി കത്തിനശിച്ചു. ‘ലേക്ക് ഹോം' എന്ന പുരവഞ്ചിയാണ് പൂർണമായി അഗ്‌നിക്കിരയായത്. ആറ് സഞ്ചാരികളുമായി രാവിലെ യാത്ര പുറപ്പെട്ട പുരവഞ്ചി രാത്രി യാത്രയ്‌ക്ക് മുമ്പായി ബാറ്ററി ചാർജ് ചെയ്യാൻ കുത്തിയിട്ടപ്പോഴായിരുന്നു തീപിടിത്തം. സഞ്ചാരികളെ പുരവഞ്ചിക്ക് മുൻഭാഗത്തുകൂടി സുരക്ഷിതമായി പുറത്തിറക്കി. സഞ്ചാരികളുടെ ലഗേജുകളടക്കം പുരവഞ്ചി പൂർണമായി കത്തിയമർന്ന് വെള്ളത്തിൽതാണു.
പള്ളാത്തുരുത്തി പാലത്തിന് വടക്ക് അരയൻതോട് ഭാഗത്ത് ആറിന് കിഴക്ക് ഭാഗത്ത് ബുധൻ വൈകിട്ട് 5.30 തോടെയാണ് പുരവഞ്ചി കത്തിനശിച്ചത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് കരുതുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..